ഗുജറാത്ത് മുൻ ഡിജിപി അഴിമതിവിരുദ്ധ സമിതി തലവൻ
Tuesday, April 6, 2021 12:25 AM IST
മുംബൈ: ഗുജറാത്ത് മുൻ ഡിജിപി ഷാബിൽ ഹുസൈൻ ഷെഖദാം ഖണ്ഡ്വാവാല ബിസിസിഐയുടെ അഴിമതിവിരുദ്ധ സമിതി തലവനായി നിയമിതനായി. മാർച്ച് 31ന് കാലാവധി അവസാനിച്ച അജിത് സിംഗിനു പകരമാണ് ഷാബിൽ ഹുസൈനെ ബിസിസിഐ നിയമിച്ചത്. 2018 ഏപ്രിൽ മുതൽ ബിസിസിഐയുടെ അഴിമതി വിരുദ്ധ സമിതിയുടെ തലവനായിരുന്നു അജിത് സിംഗ്.