ചാഹർ ഹിറ്റ്
Saturday, April 17, 2021 12:23 AM IST
മുംബൈ: ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന് ആറു വി​ക്ക​റ്റ് ജ​യം. പഞ്ചാബ് കിംഗ്സ് ഉയർത്തിയ 107 റ​ണ്‍​സ് വി​ജ​യ ല​ക്ഷ്യം ചെ​ന്നൈ 15.4 ഓ​വ​റി​ല്‍ വി​ക്ക​റ്റ് ന​ഷ്ട​മാ​ക്കി മ​റി​ക​ട​ന്നു. ഫാ​ഫ് ഡു ​പ്ല​സി (36 നോട്ടൗട്ട്), മോ​യി​ന്‍ അ​ലി (46) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ചെ​ന്നൈ​യി​യെ അ​നാ​യാ​സ ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. ഋ​തു​രാ​ജ് ഗെ​യ്ക്‌ വാ​ദ് (5), സുരേഷ് റെയ്ന (8), അന്പാടി റായുഡു (0) എന്നിവരാണ് പുറ ത്തായത്. സാം കരൻ (5) പുറത്താ കാ തെനിന്നു. പ​ഞ്ചാ​ബി​നാ​യ മുഹമ്മദ് ഷാമി രണ്ടും അ​ര്‍​ഷ്ദീ​പ് സിം​ഗ്, മു​രു​ഗ​ന്‍ അ​ശ്വി​ന്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​ഴ്ത്തി.

ദീ​പ​ക് ചാ​ഹ​ര്‍ വി​ത​ച്ച കൊ​ടു​ങ്കാ​റ്റി​ല്‍ തകർന്ന പ​ഞ്ചാ​ബ് കിം​ഗ്‌​സി​നു 20 ഓ​വ​റി​ല്‍ എട്ടു വി​ക്ക​റ്റി​ന് 106 റ​ണ്‍സ് എ​ടു​ക്കാനേ സാധിച്ചുള്ളൂ. നാ​ലു മു​ന്‍നി​ര വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി​യ ചാ​ഹ​റാ​ണ് പ​ഞ്ചാ​ബി​നെ ത​ക​ര്‍ത്ത​ത്. 4-1-13-4 ഇ​ങ്ങ​നെ​യാ​യി​രു​ന്നു ചാ​ഹ​റി​ന്‍റെ പ്ര​ക​ട​നം. 36 പന്തിൽ 47 റൺസ് നേ ടിയ ഷാരൂഖ് ഖാന്‍റെ പ്രക ടനമാണ് പഞ്ചാബിനെ പൊരുതാനുള്ള സ്കോ റിലെത്തിച്ചത്.

ടോ​സ് നേ​ടി​യ ചെ​ന്നൈ നാ​യ​ക​ന്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി പ​ഞ്ചാ​ബി​നെ ബാ​റ്റിം​ഗി​നു വി​ടു​ക​യാ​യി​രു​ന്നു. ആ​ദ്യ ഓ​വ​റി​ലെ നാ​ലാം പ​ന്തി​ല്‍ ത​ന്നെ മാ​യ​ങ്ക് അ​ഗ​ര്‍വാ​ളി​ന്‍റെ (0) വി​ക്ക​റ്റ് ചാ​ഹ​ര്‍ തെ​റി​പ്പി​ച്ചു. മൂ​ന്നാം ഓ​വ​റി​ല്‍ ചാ​ഹ​റി​നെ​തി​രേ തു​ട​ര്‍ച്ച​യാ​യി ര​ണ്ട് ബൗ​ണ്ട​റി​ക​ള്‍ നേ​ടി​ക്കൊ​ണ്ട് ക്രി​സ് ഗെ​യ്‌ൽ ക​രു​ത്ത് കാ​ണി​ച്ചു. എ​ന്നാ​ല്‍ ഈ ​ഓ​വ​റി​ല്‍ നാ​യ​ക​ന്‍ രാ​ഹു​ല്‍ (5) റ​ണ്‍ ഔ​ട്ടാ​യ​തോ​ടെ പ​ഞ്ചാ​ബ് പ​ത​റി. ചാ​ഹ​ര്‍ എ​റി​ഞ്ഞ അ​ഞ്ചാം ഓ​വ​റി​ല്‍ ര​ണ്ടു വി​ക്ക​റ്റു​ക​ളാ​ണ് നി​ലം​പൊ​ത്തി​യ​ത്. ഈ വിക്കറ്റ് വീഴ്ച്ച പഞ്ചാ ബിന്‍റെ മികച്ച സ്കോ റെന്ന പ്രതീക്ഷകളെ തകർത്തു. ഗെ​യ്‌​ലി​നെ (10 ) അ​ത്യു​ഗ്ര​ന്‍ ഡൈ​വിം​ഗ് ക്യാ​ച്ചി​ലൂ​ടെ ജ​ഡേ​ജ പുറത്താക്കി.


ഒ​രു പ​ന്തി​നു​ശേ​ഷം റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ നി​ക്കോ​ളാ​സ് പൂ​ര​ന്‍ ശാ​ര്‍ദു​ല്‍ ഠാ​ക്കൂ​റി​ന്‍റെ കൈ​ക​ളി​ലെ​ത്തി. ഇ​തോ​ടെ 19 റ​ണ്‍സി​ന് നാ​ല് എ​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് പ​ഞ്ചാ​ബ് കൂ​പ്പു​കു​ത്തി. ബാ​റ്റി​ംഗ് പ​വ​ര്‍പ്ലേ​യി​ല്‍ നാ​ലു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 26 റ​ണ്‍സ് മാ​ത്ര​മാ​ണ് പ​ഞ്ചാ​ബി​ന് നേ​ടാ​നാ​യ​ത്. എ​ഴാം ഓ​വ​റി​ലെ ര​ണ്ടാം പ​ന്തി​ല്‍ ദീ​പ​ക് ഹൂ​ഡ​യെ (10) മ​ട​ക്കി ചാ​ഹ​ര്‍ പ​ഞ്ചാ​ബി​നെ ത​ക​ര്‍ത്തു ത​രി​പ്പ​ണ​മാ​ക്കി. ഇ​തോ​ടെ പ​ഞ്ചാ​ബ് 26 ന് ​അ​ഞ്ച് വി​ക്ക​റ്റ് എ​ന്ന നി​ല​യി​ലേ​ക്ക് ത​ക​ര്‍ന്നു​വീ​ണു. ചാ​ഹ​റി​ന്‍റെ നാ​ലാ​മ​ത്തെ വി​ക്ക​റ്റാ​യി​രു​ന്നു. താ​ര​ത്തി​ന്‍റെ ഐ​പി​എ​ല്‍ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണി​ത്.

ഒ​ര​റ്റ​ത്ത് വി​ക്ക​റ്റു​ക​ള്‍ വീ​ഴു​മ്പോ​ഴും പി​ടി​ച്ചു​നി​ന്ന് ക​ളി​ച്ച ഷാ​രൂ​ഖ് ഖാ​ന്‍ വാ​ല​റ്റ​ക്കാ​രെ കൂ​ട്ടു​പി​ടി​ച്ച് ന​ട​ത്തി​യ പ്ര​ക​ട​ന​മാ​ണ് പ​ഞ്ചാ​ബി​ന്‍റെ സ്‌​കോ​ര്‍ നൂ​റു ക​ട​ത്തി​യ​ത്. ക​ന്നി ഐ​പി​എ​ല്‍ അ​ര്‍ധ സെ​ഞ്ചു​റി​യി​ലേ​ക്കു നീ​ങ്ങു​ക​യാ​യി​രു​ന്ന ഷാ​രൂ​ഖി​നെ സാം ​ക​ര​ന്‍ ജ​ഡേ​ജ​യു​ടെ കൈ​ക​ളി​ലെ​ത്തി​ച്ചു. 36 പ​ന്തി​ല്‍ നാ​ലു ഫോ​റും ര​ണ്ടു സി​ക്‌​സും സ​ഹി​തം 47 റ​ണ്‍സാ​ണ് ഷാ​രൂഖ് നേ​ടി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.