ഹൈവാൾട്ട് ഡിസി ; പഞ്ചാബ് കിംഗ്സിനെതിരേ ഡൽഹിക്ക് ആറ് വിക്കറ്റ്ജയം
Sunday, April 18, 2021 11:55 PM IST
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിന്റെ മിന്നും ചേസിംഗ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടി. ഡൽഹി 18.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 198 അടിച്ചെടുത്ത് ആറ് വിക്കറ്റ് ജയമാഘോഷിച്ചു.
ശിഖർ ധവാന്റെ (49 പന്തിൽ 92) വെടിക്കെട്ട് പ്രകടനമാണ് ഡൽഹിയെ ജയത്തിലെത്തിച്ചത്. ഋഷഭ് പന്ത് (32), സ്റ്റോയിൻസ് (27 നോട്ടൗട്ട്) എന്നിവരും തിളങ്ങി. കെ.എൽ. രാഹുൽ (51 പന്തിൽ 61), മായങ്ക് അഗർവാൾ (36 പന്തിൽ 69) എന്നിവരുടെ മികവാണ് പഞ്ചാബിനു കരുത്തേകിയത്.