സൂപ്പർ കപ്പിനെതിരേ ബ്രിട്ടീഷ് പ്രധാനമന്ത്രി
Tuesday, April 20, 2021 11:46 PM IST
ലണ്ടൻ: യൂറോപ്പിലെ വന്പൻ ക്ലബ്ബുകൾ യുവേഫ ചാന്പ്യൻസ് ലീഗിനു ബദലായി പ്രഖ്യാപിച്ച യൂറോപ്യൻ സൂപ്പർ കപ്പിനെതിരേ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. യൂറോപ്യൻ സൂപ്പർ കപ്പ് നടക്കാതിരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നു സാധിക്കുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സൂപ്പർ കപ്പ് രാജ്യത്തെ ഫുട്ബോൾ ആരാധകർക്കും ഫുട്ബോളിനും ശുഭകരമല്ലെന്നാണ് തന്റെ വിശ്വാസമെന്നും ബോറിസ് ജോണ്സണ് പറഞ്ഞു.
ഈ ക്ലബ്ബുകൾ ലോകത്തിലെ പ്രമുഖ ബ്രാൻഡുകളാണെങ്കിലും ഇവയെല്ലാം ഓരോ പട്ടണങ്ങൾ, സമൂഹങ്ങൾ കേന്ദ്രീകരിച്ച് രൂപപ്പെട്ടതാണെന്നതാണ് ചരിത്രം. ആ ചരിത്രം തമസ്കരിക്കുക അസാധ്യമാണ്. ആരാധകർക്കൊപ്പം നിൽക്കുന്നതാകണം ക്ലബ്ബുകൾ- ബോറിസ് ജോണ്സണ് പറഞ്ഞു.