ഡ​​​ബി​​​ൾ ഗോ​​​കു​​​ലം
ഡ​​​ബി​​​ൾ ഗോ​​​കു​​​ലം
Thursday, April 22, 2021 12:08 AM IST
കൊ​​​ച്ചി: ‌ആ​​​ദ്യം ഐ​​​ലീ​​​ഗ് കി​​​രീ​​​ടം. ഇ​​​പ്പോ​​​ൾ കേ​​​ര​​​ള പ്രീ​​​മി​​​യ​​​ർ ലീ​​​ഗി​​​ലും രാ​​​ജാ​​​ക്ക​​​ന്മാ​​​ർ. ഗോ​​​കു​​​ലം കേ​​​ര​​​ള എ​​​ഫ്സി​​​യു​​​ടെ സ്വ​​​പ്ന​​​തു​​​ല്യ​​​മാ​​​യ സീ​​​സ​​​ണി​​​ന് മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ൽ കി​​​രീ​​​ട​​​മു​​​യ​​​ർ​​​ത്തി പ​​​രി​​​സ​​​മാ​​​പ്തി. ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ കേ​​​ര​​​ള പ്രീ​​​മി​​​യ​​​ർ ലീ​​​ഗ് ഫൈ​​​ന​​​ലി​​​ൽ കെ​​​എ​​​സ്ഇ​​​ബി​​​യെ ഒ​​​ന്നി​​​നെ​​​തി​​​രേ ര​​​ണ്ടു ഗോ​​​ളു​​​ക​​​ള്‍​ക്കാ​​​ണ് ഗോ​​​കു​​​ലം തോ​​​ല്‍​പി​​​ച്ച​​​ത്. നി​​​ശ്ചി​​​ത​​​സ​​​മ​​​യ​​​ത്ത് ഇ​​​രു​​​ടീ​​​മു​​​ക​​​ളും ഓ​​​രോ ഗോ​​​ൾ വീ​​​തം നേ​​​ടി സ​​​മ​​​നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു.

എ​​​ക്സ്ട്രാ ടൈ​​​മി​​​ന്‍റെ ആ​​​ദ്യ​​​മി​​​നി​​​റ്റി​​​ൽ ഗ​​​ണേ​​​ഷ​​​നാ​​​ണ് വി​​​ജ​​​യ​​​ഗോ​​​ൾ നേ​​​ടി​​​യ​​​ത്. എം.​​​വി. വി​​​ഗ്നേ​​​ഷ് (54) കെ​​​എ​​​സ്ഇ​​​ബി​​​ക്കാ​​​യും നിം​​​ഷാ​​​ദ് റോ​​​ഷ​​​ൻ (80) ഗോ​​​കു​​​ല​​​ത്തി​​​നാ​​​യും വ​​​ല​​​കു​​​ലു​​​ക്കി.


സീ​​​സ​​​ണി​​​ല്‍ ഒ​​​രു മ​​​ത്സ​​​രം​​പോ​​​ലും തോ​​​ല്‍​ക്കാ​​​തെ​​​യാ​​​ണ് ഗോ​​​കു​​​ലം കേ​​​ര​​​ള​​​യു​​​ടെ ര​​​ണ്ടാം കി​​​രീ​​​ട​​നേ​​​ട്ടം. 2018ല്‍ ​​​ആ​​​ദ്യ​​​മാ​​​യി ലീ​​​ഗ് ചാ​​​മ്പ്യ​​​ന്‍​മാ​​​രാ​​​യ ടീം ​​​ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണ്‍ ഫൈ​​​ന​​​ലി​​​ല്‍ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​നോ​​​ട് തോ​​​റ്റി​​​രു​​​ന്നു. ചാ​​​മ്പ്യ​​​ന്‍ നേ​​​ട്ട​​​ത്തോ​​​ടെ ര​​​ണ്ടു​​ത​​​വ​​​ണ കെ​​​പി​​​എ​​​ല്‍ കി​​​രീ​​​ടം നേ​​​ടു​​​ന്ന ടീ​​​മെ​​​ന്ന എ​​​സ്ബി​​​ഐ​​​യു​​​ടെ നേ​​​ട്ട​​​ത്തി​​​നൊ​​​പ്പ​​​മെ​​​ത്താ​​​നും ഗോ​​​കു​​​ല​​​ത്തി​​​നാ​​യി. ഗോ​​​കു​​​ല​​​ത്തി​​​ന്‍റെ സാ​​​ലി​​​യോ ഗ്വി​​​ണ്ടോ​​​യാ​​​ണ് ലീ​​​ഗി​​​ലെ ടോ​​​പ് സ്‌​​​കോ​​​റ​​​ര്‍ (8). ലീ​​​ഗി​​​ലെ ക​​​ന്നി​​​ക്കാ​​​രാ​​​യ കേ​​​ര​​​ള യു​​​ണൈ​​​റ്റ​​​ഡ് എ​​​ഫ്സി ഫെ​​​യ​​​ര്‍​പ്ലേ അ​​​വാ​​​ര്‍​ഡ് നേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.