ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം കോ​​​ച്ചാ​​​കാ​​​ന്‍ അ​​​ഞ്ചു പേർ അ​​​പേ​​​ക്ഷ ന​​​ല്‍കി
Friday, April 30, 2021 1:06 AM IST
ന്യൂ​​​ഡ​​​ല്‍ഹി: ഇ​​​ന്ത്യ​​​യു​​​ടെ വ​​​നി​​​ത ക്രി​​​ക്ക​​​റ്റ് ടീ​​​മി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ക സ്ഥാ​​​ന​​​ത്തേ​​​ക്ക് അ​​​ഞ്ചു വ​​​നി​​​ത​​​ക​​​ള്‍ അ​​​പേ​​​ക്ഷ ന​​​ല്‍കി. 2017 മു​​​ത​​​ല്‍ പു​​​രു​​​ഷ​​​ന്മാ​​​രാ​​​ണ് വ​​​നി​​​താ ടീ​​​മി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ക​​​രാ​​​കു​​​ന്ന​​​ത്. മ​​​മ​​​ത മാ​​​ബ​​​ന്‍, ജ​​​യാ ശ​​​ര്‍മ, സു​​​മ​​​ന്‍ ശ​​​ര്‍മ, നൂ​​​ഷി​​​ന്‍ അ​​​ല്‍ ഖ​​​ദീ​​​ര്‍ എ​​​ന്നി​​​വ​​​രാ​​​ണ് പ​​​രി​​​ശീ​​​ല​​​ക​​​സ്ഥാ​​​ന​​​ത്തി​​​നാ​​​യി അ​​​പേ​​​ക്ഷ ന​​​ല്‍കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. നി​​​ല​​​വി​​​ലെ പ​​​രി​​​ശീ​​​ല​​​ക​​​ന്‍ ഡ​​​ബ്ല്യു.​​​വി. രാ​​​മ​​​നും അ​​​പേ​​​ക്ഷ ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.


മ​​​ദ​​​ന്‍ ലാ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ക്രി​​​ക്ക​​​റ്റ് ഉ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി മു​​​ഖ്യ​​​പ​​​രി​​​ശീ​​​ല​​​ക​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും. വ​​​നി​​​ത​​​ക​​​ളു​​​ടെ സെ​​​ല​​​ക്ഷ​​​ന്‍ ക​​​മ്മി​​​റ്റി ത​​​ല​​​വ​​​ന്‍ നീ​​​തു ഡേ​​​വി​​​ഡ് ദേ​​​ശീ​​​യ ടീ​​​മി​​​നു മു​​​ഖ്യ പ​​​രി​​​ശീ​​​ല​​​ക​​സ്ഥാ​​​ന​​​ത്തേ​​ക്കു വ​​​നി​​​ത വേ​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ താ​​​ത്പ​​​ര്യ​​​മ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.