ലെ​​​സ്റ്റ​​​റും ടോ​​​ട്ട​​​ന​​​വും തോ​​​റ്റു
ലെ​​​സ്റ്റ​​​റും ടോ​​​ട്ട​​​ന​​​വും തോ​​​റ്റു
Sunday, May 9, 2021 12:25 AM IST
ല​​​ണ്ട​​​ന്‍: ഇം​​​ഗ്ലീ​​​ഷ് പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗ് ഫു​​​ട്‌​​​ബോ​​​ളി​​​ല്‍ ലെ​​​സ്റ്റ​​​ര്‍ സി​​​റ്റി​​​ക്കും ടോ​​​ട്ട​​​ന​​​ത്തി​​​നും തോ​​​ല്‍വി. ലെ​​​സ്റ്റ​​​റി​​​നെ 4-2നാ​​​ണ് ന്യൂ​​​കാ​​​സി​​​ല്‍ യു​​​ണൈ​​​റ്റ​​​ഡ് തോ​​​ല്‍പ്പി​​​ച്ച​​​ത്. ക​​​ല്ലം വി​​​ല്‍സ​​​ണ്‍ നേ‌​​ടി​​യ ഇ​​​ര​​​ട്ട ഗോ​​​ള്‍ മി​​​ക​​​വി​​​ലാ​​​ണ് ന്യൂ​​​കാ​​​സി​​​ലി​​ന്‍റെ ജ​​​യം. ജോ​​​സ​​​ഫ് വി​​​ല്ലോ​​​കും പോ​​​ള്‍ ഡ​​​മെ​​​റ്റും ന്യൂ​​​കാ​​​സി​​​ലി​​​നാ​​​യി വ​​​ല​​​കു​​​ലു​​​ക്കി. അ​​​വ​​​സാ​​​ന​​​ത്തെ പ​​​ത്ത് മി​​​നി​​​റ്റി​​​നി​​​ടെ​​​യാ​​​ണ് ലെ​​​സ്റ്റ​​​റി​​​ന്‍റെ ഗോ​​​ളു​​​ക​​​ളെ​​​ത്തി​​​യ​​​ത്. 63 പോ​​​യി​​​ന്‍റു​​​മാ​​​യി ലെ​​​സ്റ്റ​​​ര്‍ മൂ​​​ന്നാ​​​മ​​​താ​​​ണ്. ന്യൂ​​​കാ​​​സി​​​ല്‍ 13-ാം സ്ഥാ​​​ന​​​ത്തേ​​​ക്കു ക​​​യ​​​റി.


ലീ​​​ഡ്‌​​​സ് യു​​​ണൈ​​​റ്റ​​​ഡ് 3-1ന് ​​​ടോ​​​ട്ട​​​ന​​​ത്തെ ത​​​ക​​​ര്‍ത്തു. ഇ​​​തോ​​​ടെ ആ​​​ദ്യ നാ​​​ലി​​​ല്‍ ക​​​യ​​​റി​​​പ്പ​​​റ്റാ​​​മെ​​​ന്ന ടോ​​​ട്ട​​​ന​​​ത്തി​​​ന്‍റെ മോ​​​ഹ​​​ങ്ങ​​​ള്‍ക്കാ​​ണു തി​​​രി​​​ച്ച​​​ടി നേ​​​രി​​​ട്ട​​​ത്. 13-ാം മി​​​നി​​​റ്റി​​​ല്‍ സ്റ്റു​​​വ​​​ര്‍ട്ട് ഡ​​​ള്ള​​​സ് ലീ​​​ഡ്‌​​​സി​​​നെ മു​​​ന്നി​​​ലെ​​​ത്തി​​​ച്ചു. 25-ാം മി​​​നി​​​റ്റി​​​ല്‍ സ​​​ണ്‍ ഹ്യൂം ​​​മി​​​ന്‍ തി​​​രി​​​ച്ച​​​ടി​​​ച്ചെ​​​ങ്കി​​​ലും പാ​​​ട്രി​​​ക് ബ്രാം​​​ഫോ​​​ര്‍ഡ് (42’), റോ​​​ഡ്രി​​​ഗോ (84’) എ​​​ന്നി​​​വ​​​രു​​​ടെ ഗോ​​​ളു​​​ക​​​ള്‍ ലീ​​​ഡ്‌​​​സി​​​നു ജ​​​യം ന​​​ല്‍കി. 56 പോ​​​യി​​​ന്‍റു​​​മാ​​​യി ആ​​​റാം സ്ഥാ​​​ന​​​ത്താ​​ണു ടോ​​​ട്ട​​​നം. 50 പോ​​​യി​​​ന്‍റു​​​ള്ള ലീ​​​ഡ്‌​​​സ് ഒ​​​മ്പ​​​താ​​​മാ​​​തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.