ജെയ്റ്റ്ലി സ്റ്റേഡിയം വാക്സിൻ കേന്ദ്രം
Monday, May 17, 2021 12:22 AM IST
ന്യൂഡൽഹി: അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയവും അതിന്റെ പരിസരവും കോവിഡ് വാക്സിനേഷൻ കേന്ദ്രമായി ഉപയോഗിക്കാൻ സമ്മതം അറിയിച്ച് ഡൽഹി സർക്കാരിന് ഡൽഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) കത്ത് അയച്ചു. ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് രോഹൻ ജെയ്റ്റ്ലിയാണ് ഡൽഹി സർക്കാരിനു കത്തയച്ചത്. കോവിഡ് പ്രശ്നത്തെത്തുടർന്ന് പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട 2021 സീസണ് ഐപിഎല്ലിന്റെ വേദികളിൽ ഒന്നായിരുന്നു അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം.