ജ​​​യം തു​​​ട​​​ര്‍ന്ന് ഇ​​​റ്റ​​​ലി
ജ​​​യം തു​​​ട​​​ര്‍ന്ന് ഇ​​​റ്റ​​​ലി
Sunday, June 6, 2021 12:42 AM IST
മി​​​ലാ​​​ന്‍: അ​​​ടു​​​ത്ത​​​യാ​​​ഴ്ച ആ​​​രം​​​ഭി​​​ക്കു​​​ന്ന യൂ​​​റോ ക​​​പ്പ് ഫു​​​ട്‌​​​ബോ​​​ളി​​​നു മു​​​മ്പു​​​ള്ള അ​​​വ​​​സാ​​​ന സൗ​​​ഹൃ​​​ദ മ​​​ത്സ​​​ര​​​ത്തി​​​ല്‍ ഇ​​​റ്റ​​​ലി​​​ക്കു ത​​​ക​​​ര്‍പ്പ​​​ന്‍ ജ​​​യം. ആ​​​ക്ര​​​മ​​​ണ ഫു​​​ട്‌​​​ബോ​​​ള്‍ ക​​​ളി​​​ച്ച ഇ​​​റ്റ​​​ലി 4-0ന് ​​​ചെ​​​ക് റി​​​പ്പ​​​ബ്ലി​​​ക്കി​​​നെ തോ​​​ല്‍പ്പി​​​ച്ചു. ഗോ​​​ള്‍ വ​​​ഴ​​​ങ്ങാ​​​തെ ഇ​​​റ്റ​​​ലി​​​യു​​​ടെ തു​​​ട​​​ര്‍ച്ച​​​യാ​​​യ എ​​​ട്ടാം ജ​​​യ​​​മാ​​​ണ്. ജ​​​യ​​​ത്തോ​​​ടെ ഇ​​​റ്റ​​​ലി യൂ​​​റോ​​​യി​​​ല്‍ ഏ​​​റ്റ​​​വും അ​​​പ​​​ക​​​ട​​​കാ​​​രി​​​ക​​​ളാ​​​യ ടീ​​​മെ​​​ന്നു തെ​​ളി​​ഞ്ഞു. കോ​​​ച്ച് റോ​​​ബ​​​ര്‍ട്ടോ മാ​​​ന്‍സി​​​നി​​​യു​​​ടെ കീ​​​ഴി​​​ല്‍ തോ​​​ല്‍വി അ​​​റി​​​യാ​​​തെ​​​യു​​​ള്ള ഇ​​​റ്റ​​​ലി​​​യു​​​ടെ 27-ാമ​​​ത്തെ മ​​​ത്സ​​​ര​​​മാ​​​യി​​​രു​​​ന്നു. ഒ​​​രു ഗോ​​​ള്‍ നേ​​​ടു​​​ക​​​യും ഒ​​​ര​​​ണ്ണ​​​ത്തി​​​നു വ​​​ഴി​​​യൊ​​​രു​​​ക്കു​​​ക​​​യും ചെ​​​യ്ത ലോ​​​റ​​​ന്‍സോ ഇ​​​ന്‍സൈ​​​ന്‍ 30-ാം ജ​​​ന്മ​​​ദി​​​നം ആ​​​ഘോ​​​ഷി​​​ച്ചു.

അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​റ്റ​​​ലി ഇ​​​റ​​​ങ്ങാ​​​നൊ​​​രു​​​ങ്ങു​​​ന്ന പ്ര​​​ധാ​​​ന ടൂ​​​ര്‍ണ​​​മെ​​​ന്‍റാ​​​ണു യൂ​​​റോ ക​​​പ്പ്. 2016ലെ ​​​യൂ​​​റോ ക്വാ​​​ര്‍ട്ട​​​ര്‍ ഫൈ​​​ന​​​ലി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ച ഇ​​​റ്റ​​​ലി​​​ക്ക് 2018ലെ ​​​റ​​​ഷ്യ ലോ​​​ക​​​ക​​​പ്പി​​​ല്‍ യോ​​​ഗ്യ​​​ത ല​​​ഭി​​​ച്ചി​​​രു​​​ന്നി​​​ല്ല.


ഗ്രൂ​​​പ്പ് എ​​​യി​​​ല്‍ 11ന് ​​​റോ​​​മി​​​ല്‍ ഇ​​​റ്റ​​​ലി തു​​​ര്‍ക്കി​​​യെ നേ​​​രി​​​ടും. സ്വി​​​റ്റ്‌​​​സ​​​ര്‍ല​​​ന്‍ഡും വെ​​​യ്‌ൽസു​​​മാ​​​ണു ഗ്രൂ​​​പ്പി​​​ലെ മ​​​റ്റ് ടീ​​​മു​​​ക​​​ള്‍.

ഗോ​​​ള​​​ടി​​​ക്കാ​​​തെ സ്‌​​​പെ​​​യി​​​നും പോ​​​ര്‍ച്ചു​​​ഗ​​​ലും

മാ​​​ഡ്രി​​​ഡി​​​ല്‍ ന​​​ട​​​ന്ന ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ മ​​​ത്സ​​​ര​​​ത്തി​​​ല്‍ സ്‌​​​പെ​​​യി​​​നും പോ​​​ര്‍ച്ചു​​​ഗ​​​ലും ഗോ​​​ള​​​ടി​​​ക്കാ​​​തെ പി​​​രി​​​ഞ്ഞു. കാ​​​ണി​​​ക​​​ള്‍ക്കു പ്ര​​​വേ​​​ശ​​​നം ന​​​ല്കി​​​ക്കൊ​​​ണ്ട് സ്‌​​​പെ​​​യി​​​ൻ ന​​​ട​​​ത്തി​​​യ ആ​​​ദ്യ അ​​​ന്താ​​​രാ​​​ഷ് ട്ര ​​​മ​​​ത്സ​​​ര​​​മാ​​​യി​​​രു​​​ന്നു. 15000 പേ​​​ര്‍ മ​​​ത്സ​​​രം കാ​​​ണാ​​​നെ​​​ത്തി. സ്‌​​​പെ​​​യി​​​നി​​​നെ ഞെ​​​ട്ടി​​​ക്കു​​​ന്ന പ്ര​​​ക​​​ട​​​ന​​​മാ​​​ണ് ആ​​​ദ്യ പ​​​കു​​​തി​​​യി​​​ല്‍ പോ​​​ര്‍ച്ചു​​​ഗ​​​ല്‍ കാ​​​ഴ്ച​​​വ​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍ ഗോ​​​ള്‍ നേ​​​ടാ​​​ന്‍ പോ​​​ര്‍ച്ചു​​​ഗ​​​ലി​​​നാ​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.