താ​​രം ത​​മാ​​റ
താ​​രം ത​​മാ​​റ
Tuesday, June 8, 2021 11:51 PM IST
പാ​​രീ​​സ്: ഇ​​രു​​പ​​ത്തി​​മൂ​​ന്നു​​കാ​​രി​​യാ​​യ ത​​മാ​​റ സി​​ദാ​​ൻ​​ഷെ​​ക് ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ച​​രി​​ത്രം കു​​റി​​ച്ചു. ക്വാ​​ർ​​ട്ട​​റി​​ൽ സ്പെ​​യി​​നി​​ന്‍റെ പൗ​​ല ബ​​ഡോ​​സ​​യെ മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ കീ​​ഴ​​ട​​ക്കി​​യ​​തോ​​ടെ​​യാ​​ണ് ഈ ​​സ്ലൊ​​വേ​​നി​​യ​​ക്കാ​​രി ച​​രി​​ത്ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യ​​ത്. ഒ​​രു ഗ്രാൻ​​സ്‌ലാം സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന ആ​​ദ്യ സ്ലൊ​​വേ​​നി​​യ​​ൻ വ​​നി​​ത എ​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് ത​​മാ​​റ കു​​റി​​ച്ച​​ത്. ലോ​​ക 85-ാം ന​​ന്പ​​ർ താ​​ര​​മാ​​യ ത​​മാ​​റ 7-5, 4-6, 8-6ന് ​​ക്വാ​​ർ​​ട്ട​​റി​​ൽ വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ചു.


ഇ​​ന്നു ന​​ട​​ക്കു​​ന്ന മറ്റു ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ങ്ങ​​ളി​​ൽ എ​​ട്ടാം സീ​​ഡാ​​യ പോ​​ള​​ണ്ടി​​ന്‍റെ ഇ​​ഗ ഷ്യാ​​ങ്ടെ​​ക് 17-ാം സീ​​ഡാ​​യ ഗ്രീ​​ക്ക് താ​​രം മ​​രി​​യ സ​​ക്കാ​​രി​​യെ നേ​​രി​​ടും. നി​​ല​​വി​​ലെ സിം​​ഗി​​ൾ​​സ് ചാ​​ന്പ്യ​​നാ​​ണ് ഷ്യാ​​ങ്ടെ​​ക്. സോ​​ഫി​​യ കെ​​നി​​നെ അ​​ട്ടി​​മ​​റി​​ച്ചാ​​ണ് സ​​ക്കാ​​രി അ​​വ​​സാ​​ന എ​​ട്ടി​​ൽ എ​​ത്തി​​യ​​ത്. അ​​മേ​​രി​​ക്ക​​യു​​ടെ കൊ​​ക്കൊ ഗ​​ഫും ചെ​​ക് റി​​പ്പ​​ബ്ലി​​ക്കി​​ന്‍റെ ബാ​​ർ​​ബ​​റ ക്രെ​​ജെ​​സി​​കോ​​വ​​യും ത​​മ്മി​​ലാ​​ണ് ഇ​​ന്ന് ന​​ട​​ക്കു​​ന്ന മ​​റ്റൊ​​രു വ​​നി​​താ ക്വാ​​ർ​​ട്ട​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.