സ്കോട്ലൻഡ് ‘മുട്ടുകുത്തും’
Friday, June 11, 2021 11:53 PM IST
ഗ്ലാസ്കൊ: ‘ബ്ലാക് ലൈവ്സ് മാറ്റർ’ പോരാട്ടത്തിന്റെ ഭാഗമായി യൂറോ കപ്പ് ഫുട്ബോളിനിടെ മൈതാനത്ത് ഒരു കാൽമുട്ടിൽ കുത്തി നിൽക്കുമെന്ന് സ്കോട്ലൻഡ് ഫുട്ബോൾ ടീം അറിയിച്ചു. ഗ്രൂപ്പ് ഡിയിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരിക്കും സ്കോട്ലൻഡ് വർണവിവേചനത്തിനെതിരായി മുട്ടുകുത്തൽ പ്രതിഷേധം നടത്തുക. വെംബ്ലി സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ടും സ്കോട്ലൻഡും തമ്മിലുള്ള പോരാട്ടം.
ഇംഗ്ലീഷ് ടീമിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സ്കോട്ലൻഡും മുട്ടുകുത്തുന്നത്. തങ്ങളുടെ എല്ലാ മത്സരത്തിനും മുന്പ് മൈതാനത്ത് മുട്ടിൽനിൽക്കുമെന്ന് ഇംഗ്ലണ്ട് ടീം നേരത്തേ അറിയിച്ചിരുന്നു. സ്കോട്ലൻഡ് ആതിഥേയത്വം വഹിക്കുന്നതുൾപ്പെടെയുള്ള ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളിൽ സ്കോട്ലൻഡ് മുട്ടുകുത്തൽ നടത്തില്ല.