പാട്രിക് കെറ്റ്സ് ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ
Monday, June 14, 2021 11:29 PM IST
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകനായി പാട്രിക് വാൻ കെറ്റ്സ് വരും. ബെൽജിയത്തിൽ വിവിധ ക്ലബുകളെ പരിശീലിപ്പിച്ച ഈ അന്പത്തിയാറുകാരൻ കോച്ച് ഇവാൻ വികുമനോവിച്ചിന്റെ സഹായിയായിട്ടാകും ബ്ലാസ്റ്റേഴ്സിലെത്തുക. അടുത്ത മാസം ടീമിന്റെ പ്രീസീസൺ ആരംഭിക്കും.