കരുത്തുകാട്ടി ഇംഗ്ലണ്ട്
Friday, June 18, 2021 12:56 AM IST
ബ്രിസ്റ്റോൾ: ഇന്ത്യൻ വനിതകൾക്കെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ കരുത്തറിയിച്ച് ഇംഗ്ലീഷ് വനിതകൾ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 396 റണ്‍സ് എടുത്ത് ഡിക്ലയർ ചെയ്തു. ഇന്ത്യക്കായി സ്നേഹ റാണ നാലും ദീപ്തി ശർമ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി. മറുപടിക്കായി ക്രീസിലെത്തിയ ഇന്ത്യ 19 ഓവർ പൂർത്തിയായപ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 51 റണ്‍സ് എടുത്തു.