ജർമൻ വന്പ് ; ജർമനി 4-2ന് പോർച്ചുഗലിനെ കീഴടക്കി
Sunday, June 20, 2021 12:53 AM IST
മ്യൂണിക്: യൂറോ കപ്പ് ഗ്രൂപ്പ് എഫിൽ പോയിന്റും ഗോളും നേടാനാകാതെ ആദ്യ മത്സരത്തിൽ നിരാശരായ ജർമനിയുടെ കടന്നാക്രമണത്തിൽ പറങ്കിപ്പട തകർന്നു. ആറ് ഗോൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ ജർമനി 4-2ന് പോർച്ചുഗലിനെ കീഴടക്കി.
ക്രിസ്റ്റ്യാനൊ റൊണാൾഡോ (15'), ഡിയേഗൊ ജോട്ട (67') എന്നിവരായിരുന്നു പോർച്ചുഗലിനായി വലകുലുക്കിയത്. രണ്ട് സെൽഫ് ഗോൾ ജർമനിക്കു സമ്മാനിച്ച പോർച്ചുഗൽ തോൽവിയിൽ സ്വയം പഴിക്കേണ്ടിയിരിക്കുന്നു. ഹവേർട്സ് (51'), ഗൊസെൻസ് (60') എന്നിവരായിരുന്നു ജർമനിയുടെ ശേഷിച്ച രണ്ട് ഗോൾ നേടിയത്.