മൂ​ന്നും ജ​യി​ച്ച് ബെ​ൽ​ജി​യം
മൂ​ന്നും ജ​യി​ച്ച് ബെ​ൽ​ജി​യം
Wednesday, June 23, 2021 1:14 AM IST
സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗ്: യൂ​റോ 2020 ഫു​ട്ബോ​ളി​ന്‍റെ ഗ്രൂ​പ്പ് ബി​യി​ലെ മൂ​ന്നു മ​ത്സ​ര​വും ജ​യി​ച്ച് ഗ്രൂ​പ്പ് ചാ​ന്പ്യന്മാ​രാ​യി ബെ​ൽ​ജി​യം പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു. ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബെ​ൽ​ജി​യം 2-0ന് ​ഫി​ൻ​ല​ൻ​ഡി​നെ തോ​ൽ​പ്പി​ച്ചു. ഗ്രൂ​പ്പി​ൽ ഫി​ൻ​ല​ൻ​ഡ് മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.ഇ​റ്റ​ലി​ക്കും നെ​ത​ർ​ല​ൻ​ഡ്സി​നും പി​ന്നാ​ലെ ഗ്രൂ​പ്പി​ലെ എ​ല്ലാ മ​ത്സ​ര​വും ജ​യി​ക്കു​ന്ന ടീ​മാ​യി ബെ​ൽ​ജി​യം.

തു​ട​ക്കം മു​ത​ൽ മ​ത്സ​ര​ത്തി​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ ബെ​ൽ​ജി​യ​ത്തി​​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​മാ​ണ് ഫി​ൻ​ല​ൻ​ഡ് ന​ട​ത്തി​യ​ത്.

ആ​ദ്യ ഗോ​ൾ നേ​ടാ​ൻ ബെൽജിയത്തിന് 74-ാം മി​നി​റ്റ് വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു. ഫി​ൻ​ല​ൻ​ഡ് ഗോ​ൾ​കീ​പ്പ​ർ ലു​ക്കാ​സ് ഹ്രാ​ഡെ​സ്കി​യു​ടെ സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ​യാ​ണ് ബെ​ൽ​ജി​യം മു​ന്നി​ൽ ക​യ​റി​യ​ത്. കോ​ർ​ണ​ർ കി​ക്കി​ലൂ​ടെ​യാ​ണ് ഗോ​ൾ പി​റ​ന്ന​ത്. ബോ​ക്സി​ലേ​ക്കു​യ​ർ​ന്നു​വ​ന്ന കോ​ർ​ണ​ർ കി​ക്കി​ൽ കൃ​ത്യ​മാ​യി ബെ​ൽ​ജി​യ​ത്തി​ന്‍റെ തോ​മ​സ് വെ​ർ​മാ​ലെ​ൻ ത​ല​വ​ച്ചു. എ​ന്നാ​ൽ താ​ര​ത്തി​ന്‍റെ ഹെ​ഡ​ർ പോ​സ്റ്റി​ൽ ത​ട്ടി​ത്തെ​റി​ച്ചു. തി​രി​ച്ചു​വ​ന്ന പ​ന്ത് നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ഹ്രാ​ഡെ​സ്കി​യു​ടെ ദേ​ഹ​ത്ത് ത​ട്ടി വ​ല​യി​ലെ​ത്തി. ര​ക്ഷ​പ്പെ​ടു​ത്താ​ൻ ഹ്രാ​ഡെ​സ്കി ശ്ര​മി​ച്ചെ​ങ്കി​ലും പ​ന്ത് ഗോ​ൾ​വ​ര ക​ട​ന്നു.


83-ാം മി​നി​റ്റി​ൽ റൊ​മേ​ലു ലു​ക്കാ​ക്കു​വി​ലൂ​ടെ ബെ​ൽ​ജി​യം ജ​യം ഉ​റ​പ്പി​ച്ചു. കെ​വി​ൻ ഡി ​ബ്രു​യി​ന്‍റെ പാ​സി​ൽ​നി​ന്നാ​യി​രു​ന്നു ഗോ​ൾ. ടൂ​ർ​ണ​മെ​ന്‍റി​ൽ ലൂ​ക്കാ​ക്കു​വി​ന്‍റെ മൂ​ന്നാം ഗോ​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.