കാഴ്ചപരിമിതരുടെ ക്രിക്കറ്റ്: രജിസ്റ്റര്‍ ചെയ്യാൻ അവസരം
Friday, July 16, 2021 11:52 PM IST
കൊച്ചി: കാഴ്ചപരിമിതരായ ക്രിക്കറ്റ് കളിക്കാര്‍ക്ക് ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ കേരളയിൽ (സിഎബികെ) രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. 10 വയസ് മുതല്‍ 28 വയസ് വരെയുള്ള കാഴ്ചപരിമിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ സിഎബികെയുടെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സാധിക്കൂ. ഓണ്‍ലൈനായി ഗൂഗിള്‍ ഫോംസ് വഴിയാണ് രജിസ്ട്രേഷന് സ്വീകരിക്കുക. അപേക്ഷാ ഫോം സിഎബികെ ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്. (blindcricketkerala- CABK). 8547732197 എന്ന നമ്പറില്‍ ബന്ധപ്പെട്ടാലും ഫോം ലഭിക്കും. 31 വരെ രജിസ്ട്രേഷന് സ്വീകരിക്കും.