എ​റി​ഞ്ഞു വീഴ്ത്തി
എ​റി​ഞ്ഞു വീഴ്ത്തി
Thursday, August 5, 2021 12:43 AM IST
നോ​ട്ടിം​ഗാം: ഇ​ന്ത്യ​ൻ പേ​സ​ർ​മാ​ർ ഇം​ഗ്ല​ണ്ടി​നെ എ​റി​ഞ്ഞി​ട്ടു. ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള ഒ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ആ​തി​ഥേ​യ​ർ 183 റ​ണ്‍​സി​ന് പു​റ​ത്ത്. നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​സ്പ്രീ​ത് ബും​റ, മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ മു​ഹ​മ്മ​ദ് ഷ​മി എ​ന്നി​വ​രാ​ണ് ഇം​ഗ്ല​ണ്ടി​നെ ത​ക​ർ​ത്ത​ത്. ര​ണ്ടു വി​ക്ക​റ്റ് നേ​ടി​യ ശാ​ർ​ദു​ൽ ഠാ​ക്കൂ​ർ, ഒ​രു വി​ക്ക​റ്റ് നേ​ടി​യ മു​ഹ​മ്മ​ദ് സി​റാ​ജ് എ​ന്നി​വ​രും ഇം​ഗ്ല​ണ്ടി​ന്‍റെ പ​ത​ന​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.


64 റ​ണ്‍​സ് നേ​ടി​യ നാ​യ​ക​ൻ ജോ ​റൂ​ട്ടാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ ടോ​പ് സ്കോ​റ​ർ. 27 റ​ണ്‍​സു​മാ​യി വാ​ല​റ്റ​ത്ത് പു​റ​ത്താ​കാ​തെ നി​ന്ന സാം ​ക​ര​ന്‍റ പ്ര​ക​ട​ന​മാ​ണ് ഇം​ഗ്ല​ണ്ടി​നെ 183ൽ ​എ​ത്തി​ച്ച​ത്. ജോ​ണി ബെ​യ​ർ​സ്റ്റോ (29), സാ​ക് ക്രൗ​ളി (27) എ​ന്നി​വ​ർ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി. ഇ​ന്ത്യ​ൻ ടീ​മി​ൽ രോ​ഹി​ത് ശ​ർ​മ​യ്ക്കൊ​പ്പം കെ.​എ​ൽ. രാ​ഹു​ലാ​ണ് ഓ​പ്പ​ണ്‍ ചെ​യ്യാ​നെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.