ലജ്ജിച്ച് തലതാഴ്ത്തൂ...
ലജ്ജിച്ച് തലതാഴ്ത്തൂ...
Friday, August 6, 2021 1:04 AM IST
ഒ​​​​​​ളി​​​​​​ന്പി​​​​​​ക്സി​​​​​​ലെ മി​​​​​​ക​​​​​​ച്ച പ്ര​​​​​​ക​​​​​​ട​​​​​​നം കൊ​​​​​​ണ്ട് ഇ​​​​​​ന്ത്യ​​​​​​ൻ വ​​​​​​നി​​​​​​താ ഹോ​​​​​​ക്കി സം​​​​ഘ​​​​ത്തെ ആ​​​​​​രാ​​​​​​ധ​​​​​​ക​​​​​​ർ വാ​​​​​​നോ​​​​​​ളം പു​​​​​​ക​​​​​​ഴ്ത്തു​​​​​​ന്പോ​​​​​​ൾ ടീ​​​​മം​​​​ഗം വ​​​​​​ന്ദ​​​​​​ന ക​​​​​​ഠാ​​​​​​രി​​​​​​യ​​​​​​യു​​​​​​ടെ കു​​​​​​ടും​​​​​​ബാം​​​​​​ഗ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു നേ​​​​​​രി​​​​​​ടേ​​​​​​ണ്ടി വ​​​​​​ന്ന​​​​​​ത് രാ​​​​​​ജ്യ​​​​​​ത്തെ ല​​​​​​ജ്ജി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന ജാ​​​​​​തീ​​​​​​യ അ​​​​​​ധി​​​​​​ക്ഷേ​​​​​​പം. സെ​​​​​​മി​​​​​​യി​​​​​​ൽ അ​​​​​​ർ​​​​​​ജ​​​​​​ന്‍റീ​​​​​​ന​​​​​​യ്ക്കെ​​​​​​തി​​​​​​രാ​​​​​​യ തോ​​​​​​ൽ​​​​​​വി​​​​​​ക്കു പി​​​​​​ന്നാ​​​​​​ലെയാണ് ഹ​​​​​​രി​​​​​​ദ്വാ​​​​​​റി​​​​​​ലെ റോ​​​​​​ഷ​​​​​​ൻ​​​​​​ബാ​​​​​​ദി​​​​​​ലു​​​​​​ള്ള വ​​​​​​ന്ദ​​​​​​ന​​​​​​യു​​​​​​ടെ വീ​​​​​​ട്ടി​​​​​​ലെ​​​​​​ത്തി​​​​​​യ യു​​​​​​വാ​​​​​​ക്ക​​​​​​ൾ വ​​​​​​ന്ദ​​​​​​ന​​​​​​യു​​​​​​ടെ കു​​​​​​ടും​​​​​​ബാം​​​​​​ഗ​​​​​​ങ്ങ​​​​​​ളെ ജാ​​​​​​തി പ​​​​​​റ​​​​​​ഞ്ഞ് ആ​​​​​​ക്ഷേ​​​​​​പി​​​​​​ച്ച​​​​​​ത്.

സെ​​​​​​മി ഫൈ​​​​​​ന​​​​​​ലി​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​ൻ ടീം ​​​​​​അ​​​​​​ർ​​​​​​ജ​​​​​​ന്‍റീ​​​​​​ന​​​​​​യോ​​​​​​ടു തോ​​​​​​റ്റ​​​​​​ത് ഒ​​​​​​രു കൂ​​​​​​ട്ടം ഉ​​​​​​യ​​​​​​ർ​​​​​​ന്ന ജാ​​​​​​തി​​​​​​യി​​​​​​ൽ​​​​​​പ്പെ​​​​​​ട്ട യു​​​​​​വാ​​​​​​ക്ക​​​​​​ൾ വ​​​​​​ന്ദ​​​​​​ന​​​​​​യു​​​​​​ടെ വീ​​​​​​ടി​​​​​​നു മു​​​​​​ന്നി​​​​​​ൽ വ​​​​​​ച്ച് പ​​​​​​ട​​​​​​ക്കം പൊ​​​​​​ട്ടി​​​​​​ച്ച് ആ​​​​​​ഘോ​​​​​​ഷി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. കൂ​​​​​​ടു​​​​​​ത​​​​​​ൽ ദ​​​​​​ളി​​​​​​ത് താ​​​​​​ര​​​​​​ങ്ങ​​​​​​ൾ ടീ​​​​​​മി​​​​​​ൽ ഉ​​​​​​ള്ള​​​​​​തു​​​​​​കൊ​​​​​​ണ്ടാ​​​​​​ണ് ഇ​​​​​​ന്ത്യ തോ​​​​​​റ്റ​​​​​​തെ​​​​​​ന്നു ക​​​​​​ളി​​​​​​യാ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്ത​​​​​​താ​​​​​​യി കു​​​​​​ടും​​​​​​ബാം​​​​​​ഗ​​​​​​ങ്ങ​​​​​​ൾ പോ​​​​​​ലീ​​​​​​സി​​​​​​ൽ പ​​​​​​രാ​​​​​​തി ന​​​​​​ൽ​​​​​​കി. സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ൽ പോ​​​​​​ലീ​​​​​​സ് ഒ​​​​​​രാ​​​​​​ളെ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്തി​​​​​​ട്ടു​​​​​​ണ്ട്. പ​​​​​​ട​​​​​​ക്കം പൊ​​​​​​ട്ടു​​​​​​ന്ന ശ​​​​​​ബ്ദം കേ​​​​​​ട്ടു പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ങ്ങി​​​​​​യ​​​​​​പ്പോ​​​​​​ൾ ജാ​​​​​​തി പ​​​​​​റ​​​​​​ഞ്ഞ് അ​​​​​​ധി​​​​​​ക്ഷേ​​​​​​പി​​​​​​ച്ചെ​​​​​​ന്നു വ​​​​​​ന്ദ​​​​​​ന​​​​​​യു​​​​​​ടെ സ​​​​​​ഹോ​​​​​​ദ​​​​​​ര​​​​​​ൻ പ​​​​​​റ​​​​​​ഞ്ഞു. സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ൽ അ​​​​​​ന്വേ​​​​​​ഷ​​​​​​ണം പു​​​​​​രോ​​​​​​ഗ​​​​​​മി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്ന് പോ​​​​​​ലീ​​​​​​സ് അ​​​​​​റി​​​​​​യി​​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.