സയീദ് മോദി ബാഡ്മിന്റണ്‍ റദ്ദാക്കി
Thursday, September 9, 2021 11:44 PM IST
ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന സയീദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ടൂർണമെന്റ് റദ്ദാക്കി.
ബാഡ്മിന്റണ്‍ ലോക ഫെഡറേഷന്റേതാണ് (ബിഡബ്ല്യുഎഫ്) തീരുമാനം. ഇന്ത്യയിൽ കോവിഡ് രോഗവ്യാപനം കുറയാത്ത സാഹചര്യം കണക്കിലെടുത്താണിത്. കഴിഞ്ഞ വർഷവും ടൂർണമെന്റ് ഇതേ കാരണത്തെത്തുടർന്ന് റദ്ദാക്കിയിരുന്നു.
2009ലാണ് സയീദ് മോദി ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ് ആദ്യമായി നടത്തിയത്. 2019വരെ എല്ലാ വർഷവും ടൂർണമെന്റ് അരങ്ങേറിയിരുന്നു.