ക്രിക്കറ്റ് മത്സരത്തിനിടെ നായ പന്തുമായി ഓടി...
Sunday, September 12, 2021 11:17 PM IST
ഡബ്ലിൻ: ക്രിക്കറ്റ് മൈതാനത്തേക്കു നായ അതിക്രമിച്ചു കയറുന്നത് പുതിയ സംഭവമല്ല. എന്നാൽ, പന്ത് കടിച്ചെടുത്ത് ഓടുത്തത് ഇതാദ്യം.
ഓൾ അയർലൻഡ് വനിതാ ട്വന്റി-20 ക്രിക്കറ്റ് സെമിഫൈനൽ മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചുകടന്ന നായയാണ് പന്ത് കടിച്ചെടുത്ത് ഓടിയത്. ബ്രെഡിയും സിഎസ്എന്നും തമ്മിലുള്ള മത്സരത്തിന്റെ ഒൻപതാം ഓവറിലാണു രസകരമായ സംഭവം.
റണ്ണൗട്ടാക്കാനുള്ള വിക്കറ്റ് കീപ്പറുടെ ശ്രമം വിഫലമാകുകയും പന്ത് ഓവർ ത്രോയാകുകയും ചെയ്പ്പോഴാണ് നായയുടെ രംഗപ്രവേശം. അപ്രതീക്ഷിതമായി ഗ്രൗണ്ടിലേക്കെത്തിയ നായ പന്ത് കടിച്ചെടുത്ത് ഓടി. ആർക്കും പിടികൊടുക്കാതെ പിച്ചിലേക്കു നായ ഓടിയെത്തി, പിന്നാലെ നായയുടെ ഉടമയും. തന്റെ നേർക്കെത്തിയ നായയെ ബാറ്റർ താലോലിച്ചു. ഇതിന്റെ വീഡിയോ വൈറലായി.