ഹക്കിമി മിന്നിച്ചു
Friday, September 24, 2021 12:23 AM IST
മെറ്റ്സ: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ മൊറോക്കൻ പ്രതിരോധതാരം അക്റാഫ് ഹക്കിമിയുടെ ഇരട്ട ഗോൾ മികവിൽ പാരീ സാൻ ഷെർമയ്നു മെറ്റ്സിനെതിരേ ജയം, 2-1. പരിക്കേറ്റ് വിശ്രമത്തിലുള്ള ലയണൽ മെസിയെ കരയ്ക്കിരുത്തിയാണ് പിഎസ്ജി ഇറങ്ങിയത്.