എൽ ക്ലാസിക്കോ ഒക്ടോബറിൽ
Saturday, September 25, 2021 1:32 AM IST
മാഡ്രിഡ്: ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോ പോരാട്ടത്തിന് ബാഴ്സലോണയുടെ കാന്പ് നൗ വേദിയൊരുക്കും. ഒക്ടോബർ 24നാണ് റയൽ മാഡ്രിഡ് x ബാഴ്സലോണ പോരാട്ടം. ഇരുടീമുകളുടെയും ഇതിഹാസങ്ങളായിരുന്ന ലയണൽ മെസിയും സെർജിയോ റാമോസും ക്ലബ്ബുകൾവിട്ടശേഷമുള്ള ആദ്യ എൽ ക്ലാസിക്കോയാണ്.
എൽക്ലാസിക്കോ മത്സരങ്ങൾക്കു പഴയ വീറും വാശിയുമില്ലെങ്കിലും ഇരു ടീമുകൾക്കും അവതരിപ്പിക്കാൻ ഇപ്പോഴും സൂപ്പർ താരങ്ങളുണ്ട്. മികച്ച ഫോമിലുള്ള കരീം ബെൻസെമയെ തടയാനായി ബാഴ്സലോണ പ്രതിരോധത്തിൽ ജെറാർഡ് പിക്വെ, യുഎസ് യുവതാരം സെർജിനോ ഡെസ്റ്റ് എന്നിവരുണ്ട്.
മെസി ബാഴ്സലോണ വിട്ട് പിഎസ്ജിയിൽ ചേർന്നതോടെ ക്ലബ്ബിന്റെ തകർച്ച ആരംഭിച്ചു. ടീമിന്റെ പ്രകടനം മോശമായതോടെ പരിശീലകൻ റൊണാൾഡ് കൂമാന്റെ സ്ഥാനം തെറിക്കുമെന്ന അവസ്ഥയിലാണ്.