മെസി കണ്ടിരുന്നു, പിഎസ്ജി ജയം
Sunday, September 26, 2021 9:10 PM IST
പാരീസ്: അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി കാഴ്ചക്കാരനായിരുന്ന മത്സരത്തിൽ ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ പിഎസ്ജിക്കു ജയം. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് തുടർച്ചയായ രണ്ടാം മത്സരത്തിലും പിഎസ്ജിക്കായി മെസി ഇറങ്ങിയില്ല.
ഹോം മത്സരത്തിൽ പിഎസ്ജി 2-0ന് മോപൊളിയെക്കെതിരേ ജയം സ്വന്തമാക്കി. ഇഡ്രിസ ഗ്വെയെ (14’), ജൂലിയൻ ഡാക്സ്ലർ (89’) എന്നിവരാണു പിഎസ്ജിക്കായി വലകുലുക്കിയത്.
മെസിയുടെ അഭാവത്തിൽ എയ്ഞ്ചൽ ഡിമരിയ, കൈലിയൻ എംബാപ്പെ, നെയ്മർ ത്രയമാണു പിഎസ്ജിയുടെ സ്റ്റാർട്ടിംഗ് ഇലവണിൽ മുന്നേറ്റനിരയിൽ അണിനിരന്നത്. പിഎസ്ജിയുടെ തുടർച്ചയായ എട്ടാം ജയമാണ്. എട്ട് മത്സരങ്ങളിൽനിന്ന് 24 പോയിന്റുമായി പിഎസ്ജിയാണു ലീഗിന്റെ തലപ്പത്ത്.