ഇ​​ന്ത്യ​​ക്കു തോ​​ൽ​​വി
Sunday, October 10, 2021 12:27 AM IST
ഗോ​​ൾ​​ഡ് കോ​​സ്റ്റ് (ഓ​​സ്ട്രേ​​ലി​​യ): ഓ​​സ്ട്രേ​​ലി​​യ​​ൻ വ​​നി​​ത​​ക​​ൾ​​ക്കെ​​തി​​രാ​​യ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്ക് തോ​​ൽ​​വി. മൂ​​ന്ന് മ​​ത്സ​​ര പ​​ര​​ന്പ​​ര​​യി​​ലെ ര​​ണ്ടാം ട്വ​​ന്‍റി-20​​യി​​ൽ ഓ​​സീ​​സ് വ​​നി​​ത​​ക​​ൾ അ​​ഞ്ച് പ​​ന്ത് ബാ​​ക്കി​​നി​​ൽ​​ക്കേ നാ​​ല് വി​​ക്ക​​റ്റ് ജ​​യം സ്വ​​ന്ത​​മാ​​ക്കി.

ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ആ​​ദ്യം ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ 20 ഓ​​വ​​റി​​ൽ ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 118 റ​​ണ്‍​സ് എ​​ടു​​ത്തു. പൂ​​ജ വാ​​സ്ത്ര​​ക​​ർ (26 പ​​ന്തി​​ൽ 37 നോ​​ട്ടൗ​​ട്ട്), ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​ർ (20 പ​​ന്തി​​ൽ 28) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ ടോ​​പ് സ്കോ​​റ​​ർ​​മാ​​ർ. 33 പ​​ന്തി​​ൽ 42 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന ത​​ഹ്‌​ലി​​യ മ​​ഗ്രാ​​ത്ത് ആ​ണ് ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ വി​​ജ​​യ ശി​​ൽ​​പ്പി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.