അക്സർ പുറത്ത്, ഷാർദുൾ ടീമിൽ
Thursday, October 14, 2021 12:07 AM IST
മുംബൈ: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ മാറ്റം. സ്പിന്നർ അക്സർ പട്ടേലിനു പകരം ഷാർദുൽ ഠാക്കൂറിനെ 15 അംഗ ടീമിൽ ഉൾപ്പെടുത്തി.
ശ്രേയസ് അയ്യർ, ദീപക് ചാഹർ എന്നിവർക്കൊപ്പം അക്സർ പട്ടേൽ റിസർവ് താരമായി ടീമിനൊപ്പം നിൽക്കും. ഹാർദിക് പാണ്ഡ്യ പന്തെറിയാത്ത സാഹചര്യം കണക്കിലെടുത്താണ് ഒരു പേസ് ബൗളറെ ടീമിൽ ഉൾപ്പെടുത്തിയത്. ഇന്ത്യക്കു വേണ്ടി 22 ട്വന്റി-20 മത്സരങ്ങളിൽനിന്ന് 31 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.