ലങ്കൻ പോരാട്ടം
Thursday, October 21, 2021 1:38 AM IST
അബുദാബി: ലോകകപ്പ് ട്വന്റി-20 ആദ്യ റൗണ്ടിൽ ഗ്രൂപ്പ് എയിൽ ശ്രീലങ്കയുടെ പോരാട്ട ഇന്നിംഗ്സ്. അയർലൻഡിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് 1.4 ഓവറിൽ എട്ട് റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. എന്നാൽ, പതും സിനാങ്ക (61), വനിന്ധു ഹസരെങ്ക (71), ക്യാപ്റ്റൻ ദസുൻ ശനങ്ക (21 നോട്ടൗട്ട്) എന്നിവരുടെ മികവിൽ തലയുയർത്തിയ ലങ്ക 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് അടിച്ചെടുത്തു.