സ്റ്റോക്സ് റിട്ടേണ്‍സ്
Monday, October 25, 2021 11:55 PM IST
ലണ്ടൻ: ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷം ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു മടങ്ങിവരുന്നു.
ഡിസംബർ എട്ടു മുതൽ ഓസ്ട്രേലിയയിൽ ആരംഭിക്കുന്ന ആഷസ് പരന്പരയിൽ സ്റ്റോക്സ് കളിക്കുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) അറിയിച്ചു.മാനസികാരോഗ്യം കണക്കിലെടുത്താണു താരം ക്രിക്കറ്റിൽനിന്നു താത്കാലിക ഇടവേളയെടുത്തത്.