രണ്ടാം ജയത്തിന് ഇംഗ്ലണ്ട്
Wednesday, October 27, 2021 12:47 AM IST
ഷാർജ: ഐസിസി ട്വന്റി-20 ലോകകപ്പിൽ രണ്ടാം ജയം തേടി ഇംഗ്ലണ്ട് കളത്തിൽ. ബംഗ്ലാദേശ് ആണ് ഇംഗ്ലണ്ടിന്റെ എതിരാളി. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം. സൂപ്പർ 12ലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് 6 വിക്കറ്റിന് വെസ്റ്റ് ഇൻഡീസിനെ കീഴടക്കിയിരുന്നു.
ബംഗ്ലാദേശ് ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് 5 വിക്കറ്റിന് ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു.
7.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ സ്കോട്ട്ലൻഡും നമീബിയയും ഏറ്റുമുട്ടും. അഫ്ഗാനിസ്ഥാനു മുന്നിൽ തകർന്നുതരിപ്പണമായശേഷമാണ് സ്കോട്ട്ലൻഡ് എത്തുന്നത്. സൂപ്പർ 12ൽ നമീബിയയുടെ ആദ്യ മത്സരമാണ്.