കേരളത്തിനു ജയം
Saturday, November 20, 2021 1:20 AM IST
ന്യൂഡല്‍ഹി: കാഴ്ചപരിമിതരുടെ ദേശീയ ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റായ നാഗേഷ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് രണ്ടാം ജയം.
സിരിഫോര്‍ട്ട് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കേരളം പശ്ചിമബംഗാളിനെ 67 റണ്‍സിനു പരാജയപ്പെടുത്തി. കേരളം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി. ബംഗാളിന്റെ മറുപടി 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 136 അവസാനിച്ചു.