മെസിക്കു ഗോൾ; പിഎസ്ജിക്കു ജയം
Monday, November 22, 2021 12:54 AM IST
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ ലയണൽ മെസിക്ക് ആദ്യ ഗോൾ. 87-ാം മിനിറ്റിലാണു മെസി വലകുലുക്കിയത്. പാരി സാൻ ഷെർമയിൻ 3-1ന് നാന്റെസിനെ തോൽപ്പിച്ച് രണ്ടാമതുള്ള റെനേയുമായുള്ള പോയിന്റ് വ്യത്യാസം 13 ആക്കി ഉയർത്തി. പിഎസ്ജിക്ക് 37 പോയിന്റാണുള്ളത്.
രണ്ടാം മിനിറ്റിൽ കൈലിയൻ എംബാപ്പെ പിഎസ്ജിയെ മുന്നിലെത്തിച്ചു. എന്നാൽ, 76-ാം മിനിറ്റിൽ റാൻഡൽ കൊളോ മൗണി നാന്റസിനു സമനില നൽകി. 81-ാം മിനിറ്റിൽ ഡെന്നിസ് അപ്പിയയുടെ സെൽഫ് ഗോളിൽ പിഎസ്ജി ലീഡ് തിരിച്ചുപിടിച്ചു. അവസാനം മെസിയുടെ ഗോളിലൂടെ പാരീസ് ക്ലബ് ജയം ഉറപ്പിച്ചു.