വെസ്റ്റ് ഏഷ്യൻ ആംപ്യുട്ടി ഫുട്ബോൾ: അപേക്ഷ ക്ഷണിച്ചു
Wednesday, December 8, 2021 12:16 AM IST
കോ​​​​ട്ട​​​​യം: ഫി​​​​സി​​​​ക്ക​​​​ലി ചല​​​​ഞ്ച്ഡ് ഓ​​​​ൾ സ്പോ​​​​ർ​​​​ട്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ കേ​​​​ര​​​​ള​​​​യും പാ​​​​രാ ആം​​​​പ്യു​​​​ട്ടി ഫു​​​​ട്ബോ​​​​ൾ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ഇ​​​​ന്ത്യ​​​​യും ചേ​​​​ർ​​​​ന്ന് ഇ​​​​റാ​​​​ൻ കി​​​​ഷ് ഐ​​​​ല​​​​ൻ​​​​ഡി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന വെ​​​​സ്റ്റ് ഏ​​​​ഷ്യ​​​​ൻ ആം​​​​പ്യു​​​​ട്ടി ഫു​​​​ട്ബോ​​​​ൾ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​നു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി 16, 17 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ തൃ​​​​ശൂ​​​​രി​​​​ൽ സെ​​​​ല​​​​ക്ഷ​​​​ൻ ട്ര​​​​യ​​​​ൽ ന​​​​ട​​​​ത്തും.

കാ​​​​ലി​​​​ന് നീ​​​​ളം കു​​​​റ​​​​വു​​​​ള്ള​​​​തോ, ആം​​​​പ്യു​​​​ട്ട​​​​ഡോ ആ​​​​യി​​​​ട്ടു​​​​ള്ള ശാ​​​​രീ​​​​രി​​​​ക വൈ​​​​ക​​​​ല്യം ഉ​​​​ള്ള​​​​തും ക്ര​​​​ച്ച​​​​സ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ക​​​​ളി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യ കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് സെ​​​​ല​​​​ക്‌ഷ​​​​ൻ ട്ര​​​​യ​​​​ൽ​​​​സി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാം. പ​​​​ങ്കെ​​​​ടു​​​​ക്കു​​​​വാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ എ​​​​ട്ടി​​​​നു വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​നു മു​​​​ന്പ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ ഇ​​​​-മെ​​​​യി​​​​ലിൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​ണം.


https://pcasak.weebly.com, 9809921065.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.