താ​​​​​രം ബാ​​​​​ർ​​​​​ട്ടി
താ​​​​​രം ബാ​​​​​ർ​​​​​ട്ടി
Wednesday, December 8, 2021 12:16 AM IST
മെ​​​​​ൽ​​​​​ബ​​​​​ണ്‍: ഡ​​​​​ബ്ല്യു​​​​​ടി​​​​​എ പ്ലെ​​​​​യ​​​​​ർ ഓ​​​​​ഫ് ദ ​​​​​ഇ​​​​​യ​​​​​ർ പു​​​​​ര​​​​​സ്കാ​​​​​രം ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ താ​​​​​ര​​​​​മാ​​​​​യ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ ആ​​​​​ഷ് ബാ​​​​​ർ​​​​​ട്ടി​​​​​ക്ക്. വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സ് ടെ​​​​​ന്നീ​​​​​സി​​​​​ൽ 2019ൽ ​​​​​ഡ​​​​​ബ്ല്യു​​​​​ടി​​​​​എ ജേ​​​​​താ​​​​​വാ​​​​​യ ബാ​​​​​ർ​​​​​ട്ടി, 2020 വിം​​​​​ബി​​​​​ൾ​​​​​ഡ​​​​​ണ്‍ അ​​​​​ട​​​​​ക്കം ഈ ​​​​​വ​​​​​ർ​​​​​ഷം അ​​​​​ഞ്ച് കി​​​​​രീ​​​​​ട​​​​​ങ്ങ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.

2019ൽ ​ഫ്ര​ഞ്ച് ഓ​പ്പ​ൺ സ്വ​ന്ത​മാ​ക്കി​യ ബാ​ർ​ട്ടി​യു​ടെ ര​ണ്ടാം ഗ്രാ​ൻ​സ്‌​ലാം കി​രീ​ട നേ​ട്ട​മാ​യി​രു​ന്നു വിം​ബി​ൾ​ഡ​ണി​ലേത്.


യു​​​​​എ​​​​​സ് ഓ​​​​​പ്പ​​​​​ണ്‍ ജേ​​​​​താ​​​​​വാ​​​​​യ ബ്രി​​​​​ട്ട​​​​​ന്‍റെ കൗ​​​​​മാ​​​​​ര താ​​​​​രം എ​​​​​മ്മ റാ​​​​​ഡു​​​​​കാ​​​​​നു​​​​​വാ​​​​​ണ് ഈ ​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ പു​​​​​തു​​​​​മു​​​​​ഖ താ​​​​​ര​​​​​ത്തി​​​​​നു​​​​​ള്ള പു​​​​​ര​​​​​സ്കാ​​​​​രം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. 1977ൽ ​വി​ർ​ജീ​നി​യ വേ​ഡ് വിം​ബി​ൾ​ഡ​ൺ നേ​ടി​യ​ശേ​ഷം ആ​ദ്യ​മാ​യി ഗ്രാ​ൻ​സ്‌​ലാം സ്വ​ന്ത​മാ​ക്കു​ന്ന ബ്രി​ട്ടീ​ഷു​കാ​രി​യാ​ണ് എ​മ്മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.