കുട്ടിക്കളി ഇന്നുമുതല്‍
Friday, January 14, 2022 1:45 AM IST
ഗയാന: ഐസിസി അണ്ടർ 19 ലോകകപ്പിന് ഇന്നു തുടക്കം. വെസ്റ്റ് ഇൻഡീസാണ് ഇത്തവണ ലോകകപ്പിനു വേദിയാകുന്നത്. നാലു ഗ്രൂപ്പിലായി 16 ടീമുകൾ ഇത്തവണ കിരീടത്തിനായി കൊന്പുകോർക്കും.
ഗയാനയിലെ നാഷണൽ സ്റ്റേഡിയത്തിൽ വെസ്റ്റ്ഇൻഡീസും ഓസ്ട്രേലിയയും തമ്മിലാണ് ഉദ്ഘാടനമത്സരം. ഇന്നുതന്നെ ശ്രീലങ്ക സ്കോട്ലൻഡിനെയും നേരിടും. ഫെബ്രുവരി അഞ്ചിനാണ് ഫൈനല്‍. ബംഗ്ലാദേശാണു നിലവിലെ ജേതാക്കൾ. അയർലൻഡ്, ദക്ഷിണാഫ്രിക്ക, ഉഗാണ്ട എന്നിവരടങ്ങുന്ന ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ. നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണു ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.