‘നൈറ്റ് പാർട്ടി’ ഇസിബി അന്വേഷിക്കും
Tuesday, January 18, 2022 11:57 PM IST
ഹോബർട്ട്: ആഷസ് പരന്പരയ്ക്കുശേഷം ഇംഗ്ലീഷ്-ഓസ്ട്രേലിയൻ കളിക്കാർ നടത്തിയ നൈറ്റ് പാർട്ടിയെക്കുറിച്ച് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് അന്വേഷിക്കും.
ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ട്, ജയിംസ് ആൻഡേഴ്സണ് ഓസ്ട്രേലിയയുടെ അലക്സ് കാരെ, ട്രാവിസ് ഹെഡ്, നഥാൻ ലിയോണ്‍ എന്നിവർ നൈറ്റ് പാർട്ടിയിൽ പുലർച്ചെ വരെയുണ്ടായിരുന്നു. പോലീസ് എത്തിയാണ് താരങ്ങളെ നീക്കം ചെയ്തത്. ഹോട്ടലിലെ മറ്റ് താമസക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് എത്തിയത്.
കാരെ, ലിയോണ്‍ എന്നിവർ വൈറ്റ് ജഴ്സിയിൽ ആയിരുന്നു. പരന്പര 4-0ന് ഓസ്ട്രേലിയ സ്വന്തമാക്കി.