രണ്ടാം ജയത്തിന് കൗമാരക്കാർ
Tuesday, January 18, 2022 11:57 PM IST
തറൗബ: ഐസിസി അണ്ടർ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ രണ്ടാം ജയത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. ഗ്രൂപ്പ് ബിയിൽ അയർലൻഡ് ആണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യൻ സമയം രാത്രി 7.20നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 45 റണ്സിന് ഇന്ത്യ കീഴടക്കിരുന്നു. അയർലൻഡ് ആദ്യ മത്സരത്തിൽ 39 റണ്സിന് ഉഗാണ്ടയ്ക്കെതിരേ ജയം സ്വന്തമാക്കി.