യൂസഫ് പഠാൻ വെടിക്കെട്ട്
Saturday, January 22, 2022 1:11 AM IST
അൽ അമീറത്ത് (ഒമാൻ): ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യമത്സരത്തിൽ യൂസഫ് പഠാന്റെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തിൽ ഇന്ത്യ മഹാരാജാസ് മിന്നും ജയം സ്വന്തമാക്കി.
40 പന്തിൽ 80 റണ്‍സ് അടിച്ചുകൂട്ടിയ പഠാന്റെ മികവിൽ ഇന്ത്യ മഹാരാജാസ് ആറ് വിക്കറ്റിന് ഏഷ്യൻ ലയണ്‍സിനെ തോൽപ്പിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഏഷ്യൻ ലയണ്‍സ് ഏഴു വിക്കറ്റ് നഷ്ത്തിൽ 176 റണ്‍സ് എടുത്തു. മറുപടിക്കിറങ്ങിയ മഹാരാജാസ് അഞ്ച് പന്തുകൾ ബാക്കിനിൽക്കേ ജയത്തിലെത്തി.