വാർണറിനും മാർഷിനും വിശ്രമം; ഹെയ്സൽവുഡ് തിരിച്ചെത്തി
Wednesday, January 26, 2022 12:54 AM IST
മെൽബണ്‍: ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ സന്ദർശനത്തിനുള്ള ട്വന്റി 20 ടീമിനെ പ്രഖ്യാപിച്ചു. അഞ്ചു മത്സരങ്ങളുടെ പരന്പരയിൽ ഡേവിഡ് വാർണർക്കും മിച്ചൽ മാർഷിനും വിശ്രമം അനുവദിച്ചു.
അടുത്തമാസമാണു പര്യടനം. ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലുണ്ടായിരുന്ന പാറ്റ് കമ്മിൻസ്, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ സ്റ്റാർക്, ജോഷ് ഹെയ്സൽവുഡ് എന്നിവരുൾപ്പെടെയുള്ള 16 അംഗ സംഘത്തെയാണു പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കിനെത്തുർന്ന് ഹെയ്സൽവുഡിന്റെ ആഷസിലെ അവസാന നാലു ടെസ്റ്റും കളിക്കാനായില്ല. ആരോണ്‍ ഫിഞ്ചാണു ക്യാപ്റ്റൻ.