ഗി​ല്ലു​മാ​യി ക​രാ​ര്‍ ഉ​റ​പ്പി​ച്ച് ബ്ലാ​സ്റ്റേ​ഴ്‌​സ്‌
ഗി​ല്ലു​മാ​യി  ക​രാ​ര്‍ ഉ​റ​പ്പി​ച്ച്  ബ്ലാ​സ്റ്റേ​ഴ്‌​സ്‌
Thursday, May 12, 2022 12:18 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് എ​​​ഫ്സി ഗോ​​​ൾ​​​കീ​​​പ്പ​​​ർ പ്ര​​​ഭ്സു​​​ഖ​​​ൻ സിം​​​ഗ് ഗി​​​ൽ 2024 വ​​​രെ ക്ല​​​ബ്ബി​​​ൽ തു​​​ട​​​രും. ഗി​​​ല്ലി​​​ന്‍റെ ക​​​രാ​​​ർ നീ​​​ട്ടി​​​യ​​​താ​​​യി ബ്ലാ​​​സ്റ്റേ​​​ഴ്സ് മാ​​​നേ​​​ജ്മെ​​​ന്‍റ് പ്ര​​​ഖ്യാ​​​പി​​​ച്ചു. ക്ല​​​ബ്ബു​​​മാ​​​യു​​​ള്ള ക​​​രാ​​​ർ നീ​​​ട്ടു​​​ന്ന​​​തി​​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നു ഗി​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചു.

ക​​​ഴി​​​ഞ്ഞ ഐ​​​എ​​​സ്എ​​​ൽ സീ​​​സ​​​ണി​​​ൽ ആ​​​ൽ​​​ബി​​​നോ ഗോ​​​മ​​​സി​​​നു പ​​​രി​​​ക്കേ​​​റ്റ​​​തോ​​​ടെ പ്ലെ​​​യിം​​​ഗ് ഇ​​​ല​​​വ​​​നി​​​ൽ ഇ​​​ടം​​​ല​​​ഭി​​​ച്ച ഗി​​​ൽ, തു​​​ട​​​ർ​​​ന്നു 17 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ​ബ്ലാ​​​സ്റ്റേ​​​ഴ്സ് വ​​​ല കാ​​​ത്തു. മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം ഗി​​​ല്ലി​​​നെ ഗോ​​​ൾ​​​ഡ​​​ൻ ഗ്ലൗ ​​​പു​​​ര​​​സ്കാ​​​ര​​​ത്തി​​​നും അ​​​ർ​​​ഹ​​​നാ​​​ക്കി. നേ​​​ര​​​ത്തേ ബി​​​ജോ​​​യ് വ​​​ർ​​​ഗീ​​​സ്, ജീ​​​ക്സ​​​ണ്‍ സിം​​​ഗ്, മാ​​​ർ​​​ക്കോ ലെ​​​സ്കോ​​​വി​​​ച്ച് എ​​​ന്നി​​​വ​​​രു​​​മാ​​​യു​​​ള്ള ക​​​രാ​​​റും ബ്ലാ​​​സ്റ്റേ​​​ഴ്സ് പു​​​തു​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.