ജ​​​ഡേ​​​ജ​​​യും സൂ​​​പ്പ​​​ർ കിം​​​ഗ്സും ഉ​​​ട​​​ക്കി​​​ൽ!
ജ​​​ഡേ​​​ജ​​​യും സൂ​​​പ്പ​​​ർ കിം​​​ഗ്സും ഉ​​​ട​​​ക്കി​​​ൽ!
Thursday, May 12, 2022 12:18 AM IST
ചെ​​​ന്നൈ: ചെ​​​ന്നൈ സൂ​​​പ്പ​​​ർ കിം​​​ഗ്സി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ഇ​​​ൻ​​​സ്റ്റ​​​ഗ്രാം ഹാ​​​ൻ​​​ഡി​​​ൽ മു​​​ൻ നാ​​​യ​​​ക​​​ൻ ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ​​​യെ അ​​​ണ്‍ഫോ​​​ളോ ചെ​​​യ്തു. സി​​​എ​​​സ്കെ ഈ ​​​സീ​​​സ​​​ണി​​​ൽ പ്ലേ​​​ഓ​​​ഫ് ക​​​ളി​​​ക്കി​​​ല്ലെ​​​ന്നു​​​റ​​​പ്പാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു സം​​​ഭ​​​വം.

ഈ ​​​സീ​​​സ​​​ണി​​​ന്‍റെ തൊ​​​ട്ടു​​​മു​​​ന്പ് എം.​​​എ​​​സ്. ധോ​​​ണി ക്യാ​​​പ്റ്റ​​​ൻ​​സ്ഥാ​​​ന​​​മൊ​​​ഴി​​​ഞ്ഞു ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ​​​യ്ക്കു ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ടീ​​​മി​​​ന്‍റെ​​​യും താ​​​ര​​​ത്തി​​​ന്‍റെ​​​യും പ്ര​​​ക​​​ട​​​നം മോ​​​ശ​​​മാ​​​യ​​​തോ​​​ടെ എ​​​ട്ടു മ​​​ത്സ​​​ര​​​ത്തി​​നു​​​ശേ​​​ഷം ജ​​​ഡേ​​​ജ നാ​​​യ​​​ക​​​സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ചു, ധോ​​​ണി​​​ക്കു​​​ത​​​ന്നെ ചു​​​മ​​​ത​​​ല ന​​​ൽ​​​കി.


എ​​​ന്നാ​​​ൽ, അ​​​ദ്ദേ​​​ഹം സ്വ​​​യം നാ​​​യ​​​ക​​​സ്ഥാ​​​നം ഉ​​​പേ​​​ക്ഷി​​​ച്ച​​​ത​​​ല്ലെ​​​ന്നും സി​​​എ​​​സ്കെ മാ​​​നേ​​​ജ്മെ​​​ന്‍റ് ജ​​​ഡേ​​​ജ​​​യെ പു​​​റ​​​ത്താ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​ന്നെ​​​ന്നും സൂ​​​ച​​​ന​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.

സി​​​എ​​​സ്കെ​​​യു​​​മാ​​​യി ജ​​​ഡേ​​​ജ വൈ​​​കാ​​​തെ ബ​​​ന്ധം പി​​​രി​​​ഞ്ഞേ​​​ക്കു​​​മെ​​​ന്നു​​​മു​​​ള്ള അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ളും അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.