ജോക്കോവിച്ച് സെമിയിൽ
Sunday, May 15, 2022 1:26 AM IST
റോം: ഇറ്റാലിയൻ ഓപ്പണ്‍ ടെന്നീസിൽ ലോക ഒന്നാം നന്പർ പുരുഷതാരം നൊവാക് ജോക്കോവിച്ച് സെമി ഫൈനലിൽ. ഇതോടെ സെർബിയൻ താരം 370-ാം ആഴ്ചയിലും ഒന്നാം സ്ഥാനം ഉറപ്പിച്ചു. ക്വാർട്ടർ ഫൈനലിൽ ജോക്കോവിച്ച് 7-5, 7-6(7-1)ന് ഫെലിക്സ് ഒൗഗർ അലിയാസിമിനെ പരാജയപ്പെടുത്തി.
ഈ മാസം ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണിനുമുന്പ് ജോക്കോവിച്ച് ആറാമത്തെ ഇറ്റാലിയൻ ഓപ്പണ്‍ കിരീടമാണ് ലക്ഷ്യമിടുന്നത്. സെമിയിൽ ജോക്കോവിച്ച് നോർവേയുടെ കാസ്പർ റൂഡിനെ നേരിടും. ഇതിൽ ജയിച്ചാൽ അത് ജോക്കോവിച്ചിന്റെ കരിയറിലെ 1000-ാമത്തെ ജയമാകും.