കാതറിൻ ബ്രന്റ് വിരമിച്ചു
Sunday, June 19, 2022 12:13 AM IST
ലണ്ടൻ: ഇംഗ്ലണ്ടിന്റെ വനിതാ പേസർ കാതറിൻ ബ്രന്റ് ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിച്ചു. ഇംഗ്ലണ്ടിനായി 14 ടെസ്റ്റ് കളിച്ച ബ്രന്റ് 51 വിക്കറ്റുകൾ നേടി. ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഉയർന്ന വിക്കറ്റ് നേട്ടക്കാരിയാണ് 36കാരിയായ ബ്രന്റ്. ടെസ്റ്റിൽനിന്നു വിരമിച്ചെങ്കിലും ഏകദിന-ട്വന്റി20 ഫോർമാറ്റുകളിൽ തുടരും.
2004ലാണ് ബ്രന്റ് ഇംഗ്ലണ്ടിനായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്. 42 വർഷത്തിനുശേഷം ഇംഗ്ലണ്ടിന് ആഷസ് വീണ്ടെടുക്കാൻ സഹായകമായത് ബ്രന്റിന്റെ പ്രകടനമായിരുന്നു.