ജോക്കോവിച്ച് ടോപ് സീഡ്
Wednesday, June 22, 2022 12:04 AM IST
ലണ്ടൻ: സെർബിയൻ താരം നൊവാക് ജോക്കോവിച്ച് വിംബിൾഡണ്‍ ടോപ് സീഡ്. ലോക ഒന്നാം നന്പറും ടോപ് സീഡുമായ റഷ്യയുടെ ഡാനിൽ മെദ്വദേവിനെ വിലക്കുകയും ജർമനിയുടെ രണ്ടാം നന്പർ അലക്സാണ്ടർ സ്വരേവിനു പരിക്കേൽക്കുകയും ചെയ്തതോടെയാണു ജോക്കോവിച്ച് ടോപ് സീഡായത്.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്നു റഷ്യ, ബെലാറൂസ് രാജ്യങ്ങളിൽനിന്നുള്ളവരെ വിംബിൾഡണിൽ വിലക്കിയിരുന്നു.
റാഫേൽ നദാലിനെതിരായ ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനൽ മത്സരത്തിനിടെയാണു സ്വരേവിനു പരിക്കേറ്റത്. ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം നിലനിർത്താൻ കഴിയാതിരുന്ന ജോക്കോവിച്ചിന് അടുത്തിടെ ലോക ഒന്നാം നന്പർ പദവി നഷ്ടപ്പെട്ടിരുന്നു.