കോഹ്ലിയെ മറികടന്ന് അസം
Thursday, June 30, 2022 1:00 AM IST
ദുബായ്: ഐസിസി ട്വന്റി-20 ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം നന്പറിൽ ഏറ്റവും കൂടുതൽ ദിനം എന്ന റിക്കാർഡിൽ ഇന്ത്യയുടെ വിരാട് കോഹ്ലിയെ മറികടന്ന് പാക്കിസ്ഥാന്റെ ബാബർ അസം. കോഹ് ലി ഐസിസി ബാറ്റർമാരുടെ റാങ്കിംഗിൽ 1,013 ദിനങ്ങൾ ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്നു. ഈ റിക്കാർഡാണ് ബാബർ അസം മറികടന്നത്.
അയർലൻഡിന് എതിരേ പ്ലെയർ ഓഫ് ദ സീരീസ് ആയ ദീപക് ഹൂഡ പുതിയ റാങ്കിംഗിൽ 414-ാം സ്ഥാനത്തുനിന്ന് 104ലേക്ക് എത്തി. സഞ്ജു വി. സാംസണും റാങ്കിംഗിൽ മുന്നേറ്റം നടത്തി. 144-ാം സ്ഥാനത്താണ് സഞ്ജു ഇപ്പോൾ. അതേസമയം, ഇഷാൻ കിഷൻ രണ്ട് സ്ഥാനം പിന്നോട്ടിറങ്ങി ഏഴിലെത്തി.