ഒ​​​​​സ്റ്റ​​​​​പെ​​​​​ങ്കൊ പു​​​​​റ​​​​​ത്ത്
ഒ​​​​​സ്റ്റ​​​​​പെ​​​​​ങ്കൊ പു​​​​​റ​​​​​ത്ത്
Monday, July 4, 2022 1:04 AM IST
ല​​​​​ണ്ട​​​​​ൻ: വിം​​​​​ബി​​​​​ൾ​​​​​ഡ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സ് വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ 12-ാം സീ​​​​​ഡാ​​​​​യ ലാ​​​​​ത്വി​​​​​യ​​​​​യു​​​​​ടെ യെ​​​​​ലേ​​​​​ന ഒ​​​​​സ്റ്റ​​​​​പെ​​​​​ങ്കൊ പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പു​​​​​റ​​​​​ത്ത്. സീ​​​​​ഡ് ഇ​​​​​ല്ലാ​​​​​ത്ത ജ​​​​​ർ​​​​​മ​​​​​നി​​​​​യു​​​​​ടെ ത​​​​​ജാ​​​​​ന മ​​​​​രി​​​​​യ​​​​​യാ​​​​​ണ് മൂ​​​​​ന്ന് സെ​​​​​റ്റ് നീ​​​​​ണ്ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ഒ​​​​​സ്റ്റ​​​​​പെ​​​​​ങ്കൊ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. സ്കോ​​​​​ർ: 5-7, 7-5, 7-5. ബ്രി​​​​​ട്ടീ​​​​​ഷ് താ​​​​​രം ഹീ​​​​​ത​​​​​ർ വാ​​​​​ട്ട്സ​​​​​ണി​​​​​നെ പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ 6-2, 6-4നു ​​​​​കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ ജ​​​​​ർ​​​​​മ​​​​​നി​​​​​യു​​​​​ടെ ജൂ​​​​​ലി നി​​​​​മി​​​​​യെ​​​​​ർ ആ​​​​​ണ് ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ത​​​​​ജാ​​​​​ന മ​​​​​രി​​​​​യ​​​​​യു​​​​​ടെ എ​​​​​തി​​​​​രാ​​​​​ളി.

ചെ​​​​​ക് റി​​​​​പ്പ​​​​​ബ്ലി​​​​​ക്കി​​​​​ന്‍റെ മ​​​​​രി​​​​​യെ ബൗ​​​​​സ്കോ​​​​​വ​​​​​യും ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. ഫ്രാ​​​​​ൻ​​​​​സി​​​​​ന്‍റെ ക​​​​​രോ​​​​​ളി​​​​​ൻ ഗാ​​​​​ർ​​​​​സ്യ​​​​​യെ നേ​​​​​രി​​​​​ട്ടു​​​​​ള്ള സെ​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി​​​​​രു​​​​​ന്നു ബൗ​​​​​സ്കോ​​​​​വ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്, 7-5, 6-2. നി​​​​​മി​​​​​യെ​​​​​ർ, ത​​​​​ജാ​​​​​ന, ബൗ​​​​​സ്കോ​​​​​വ എ​​​​​ന്നി​​​​​വ​​​​​ർ ഇ​​​​​താ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് വിം​​​​​ബി​​​​​ൾ​​​​​ഡ​​​​​ണ്‍ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​ത്.


സാ​​​​​നി​​​​​യ സ​​​​​ഖ്യം ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ

മി​​​​​ക്സ​​​​​ഡ് ഡ​​​​​ബി​​​​​ൾ​​​​​സി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സാ​​​​​നി​​​​​യ മി​​​​​ർ​​​​​സ - ക്രൊ​​​​​യേ​​​​​ഷ്യ​​​​​യു​​​​​ടെ മാ​​​​​റ്റ് പ​​​​​വി​​​​​ക് സ​​​​​ഖ്യം ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ. പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ സാ​​​​​നി​​​​​യ സ​​​​​ഖ്യ​​​​​ത്തി​​​​​നു വാ​​​​​ക്കോ​​​​​വ​​​​​ർ ല​​​​​ഭി​​​​​ച്ചു. ക്രൊ​​​​​യേ​​​​​ഷ്യ​​​​​യു​​​​​ടെ ഇ​​​​​വാ​​​​​ൻ ഡോ​​​​​ഡിം​​​​​ഗ് - താ​​​​​യ് വാ​​​​​ന്‍റെ ല​​​​​റ്റി​​​​​ഷ ചാ​​​​​ൻ സ​​​​​ഖ്യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ സാ​​​​​നി​​​​​യ - പ​​​​​വി​​​​​ക് കൂ​​​​​ട്ടു​​​​​കെ​​​​​ട്ടി​​​​​നെ പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ നേ​​​​​രി​​​​​ടേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.