ജൂഡോയിൽ ഇന്ത്യയുടെ തൂലിക മൻ ഫൈനലിൽ
ജൂഡോയിൽ ഇന്ത്യയുടെ തൂലിക മൻ ഫൈനലിൽ
Wednesday, August 3, 2022 11:45 PM IST
ബെ​​​​ർ​​​​മിം​​​​ഗ്ഹാം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സ് ജൂ​​​​ഡോ​​​​യി​​​​ലൂ​​​​ടെ ഇ​​​​ന്ത്യ​​​​ൻ അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്ക് ഒ​​​​രു മെ​​​​ഡ​​​​ൽകൂടി ഉറപ്പാക്കി. വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ 78+ കി​​​​ലോ​​​​ഗ്രാം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ തൂ​​​​ലി​​​​ക മൻ ഫൈനലിൽ പ്രവേശിച്ചതോടെയാണിത്.

സെ​​​​മി​​​​യി​​​​ൽ ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​ന്‍റെ സി​​​​ഡ്നി അ​​​​ഡ്രൂ​​​​സി​​​​നെ ത​​​​ക​​​​ർ​​​​ത്താ​​​​യി​​​​രു​​​​ന്നു തൂ​​​​ലി​​​​ക മാ​​​​ൻ ഫൈ​​​​ന​​​​ലി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​ത്. ഫൈ​​​​ന​​​​ലി​​​​ൽ എ​​​​ത്തി​​​​യ​​​​തോ​​​​ടെ തൂ​​​​ലി​​​​ക മെ​​​​ഡ​​​​ൽ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

സ്കോ​​​​ട്ട്‌​​​ല​​​​ൻ​​​​ഡി​​​​ന്‍റെ സാ​​​​റ അ​​​​ഡ്‌​​​ലിം​​​​ഗ്ട​​​​ണ്‍ ആ​​​​യി​​​​രു​​​​ന്നു ഫൈ​​​​ന​​​​ലി​​​​ൽ തൂ​​​​ലി​​​​ക​​​​യു​​​​ടെ എ​​​​തി​​​​രാ​​​​ളി. ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ മൗ​​​​റീ​​​​ഷ്യ​​​​സി​​​​ന്‍റെ ഡ​​​​ർ​​​​ഹോ​​​​നെ കീ​​​​ഴ​​​​ട​​​​ക്കി​​​​യാ​​​​യി​​​​രു​​​​ന്നു 23കാ​​​​രി​​​​യാ​​​​യ തൂ​​​​ലി​​​​ക​​​​യു​​​​ടെ സെ​​​​മി​​​​ഫൈ​​​​ന​​​​ൽ പ്ര​​​​വേ​​​​ശം. 2019 സൗ​​​​ത്ത് ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സ് സ്വ​​​​ർ​​​​ണ ജേ​​​​താ​​​​വു​​​​മാ​​​​ണ് ഡ​​​​ൽ​​​​ഹി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ തൂ​​​​ലി​​​​ക.

ല​​​​വ്പ്രീ​​​​ത് വെ​​​​ങ്ക​​​​ലം

കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സി​​​​ൽ ഭാ​​​​രോ​​​​ദ്വ​​​​ഹ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ഇ​​​​ന്ത്യ​​​​ക്ക് ഒ​​​​ന്പ​​​​താം മെ​​​​ഡ​​​​ൽ. പു​​​​രു​​​​ഷ​​​ന്മാ​​​​രു​​​​ടെ 109 കി​​​​ലോ​​​​ഗ്രാം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​യി ല​​​​വ്പ്രീ​​​​ത് സിം​​​​ഗ് വെ​​​​ങ്ക​​​​ലം സ്വ​​​​ന്ത​​​​മാ​​​​ക്കി. ആ​​​​കെ 355 കി​​​​ലോ​​​​ഗ്രാം (സ്നാ​​​​ച്ച് 163, ക്ലീ​​​​ൻ ആ​​​​ൻ​​​​ഡ് ജ​​​​ർ​​​​ക്ക് 192) ഉ​​​​യ​​​​ർ​​​​ത്തി​​​​യാ​​​​ണ് ല​​​​വ്പ്രീ​​​​ത് വെ​​​​ങ്ക​​​​ല മെ​​​​ഡ​​​​ൽ അ​​​​ണി​​​​ഞ്ഞ​​​​ത്. 361 കി​​​​ലോ ഉ​​​​യ​​​​ർ​​​​ത്തി​​​​യ കാ​​​​മ​​​​റൂ​​​​ണി​​​​ന്‍റെ ജൂ​​​​ണി​​​​യ​​​​ർ പെ​​​​റി​​​​ക്ല​​​​ക്സ് എ​​​​ൻ​​​​ഗാ​​​​ഡ്യ സ്വ​​​​ർ​​​​ണം നേ​​​​ടി. സ​​​​മോ​​​​വ​​​​യു​​​​ടെ ജാ​​​​ക്ക് ഹി​​​​റ്റി​​​​ല ഒ​​​​പ്പ​​​​ലോ​​​​ജി​​​​ക്കാ​​​​ണ് (358) വെ​​​​ള്ളി.


സ്ക്വാ​​​​ഷി​​​​ൽ വെങ്കലം

പു​രു​ഷ സിം​ഗി​ൾ​സ് സ്ക്വാ​ഷി​ൽ സൗ​ര​വ് ഘോ​ഷാ​ൽ വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. മി​​​​ക്സ​​​​ഡ് ഡ​​​​ബി​​​​ൾ​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ ജോ​​​​സ്ന ചി​​​​ന്ന​​​​പ്പ - ഹ​​​​രീ​​​​ന്ദ​​​​ർ പാ​​​​ൽ സിം​​​​ഗ് സ​​​​ന്ദു സ​​​​ഖ്യം പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു.

അ​​​​തേ​​​​സ​​​​മ​​​​യം, വ​​​​നി​​​​താ ഡി​​​​സ്ക​​​​സ് ത്രോ​​​​യി​​​​ൽ മെ​​​​ഡ​​​​ൽ പ്ര​​​​തീ​​​​ക്ഷ​​​​യാ​​​​യി​​​​രു​​​​ന്ന സീ​​​​മ പൂ​​​​നി​​​​യ​​യ്ക്ക് ആ​​​​ദ്യ മൂ​​​​ന്ന് സ്ഥാ​​​​ന​​​​ത്തി​​​​ൽ എ​​​​ത്താ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ല്ല. 2006, 2010, 2014, 2018 ഗെ​​​​യിം​​​​സു​​​​ക​​​​ളി​​​​ൽ മെ​​​​ഡ​​​​ൽ ജേ​​​​താ​​​​വാ​​​​യി​​​​രു​​​​ന്നു സീ​​​​മ പൂ​​​​നി​​​​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.