ദേശീയ ഗെയിംസ്: വി. ഡിജു കേരള സംഘത്തലവൻ
Sunday, August 14, 2022 12:18 AM IST
തിരുവനന്തപുരം: ഗുജറാത്തിൽ സെപ്റ്റംബർ 27 മുതൽ ഒക്ടോബർ10 വരെ നടക്കുന്ന 36 -ാമത് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള ടീമിന്റെ സംഘത്തലവൻ ആയി ഷട്ടിൽ ബാഡ്മിന്റണ്‍ താരം ഒളിന്പ്യൻ വി.ഡിജുവിനെ നിയമിച്ചു.
ഇതു സംബന്ധിച്ച് കേരള ഒളിന്പിക് അസോസിയേഷൻ ഇന്ത്യൻ ഒളിന്പിക് അസോസിയേഷനും ഗുജറാത്ത് ദേശീയ ഗെയിംസ് സംഘാടകസമിതിക്കും കത്ത് നൽകി.
കോഴിക്കോട് സ്വദേശിയായ ഡിജു മിക്സഡ് ഡബിൾസ്, പുരുഷ ഡബിൾസ് എന്നീ ഇനങ്ങളിൽ ആറു തവണ ദേശീയ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. 2012 ലണ്ടൻ ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
2014ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിക്കുകയുണ്ടായി. സംസ്ഥാന സ്പോർട്സ് കൗണ്‍സിലിന്റെ ജി.വി. രാജ അവാർഡിനും അർഹനായിട്ടുണ്ട്. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷനിൽ ഉദ്യോഗസ്ഥനാണ്.