ഫിബ കമ്മീഷണറായി ഡോ. പ്രിൻസ് ടെഹ്റാനിലേക്ക്
Monday, August 15, 2022 12:40 AM IST
ടെഹ്റാൻ: ഫിബ അണ്ടർ 18 ഏഷ്യൻ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കമ്മീഷണറായി മലയാളിയായ ഡോ. പ്രിൻസ് കെ. മറ്റം. ഈ മാസം 21 മുതൽ 28വരെ ഇറാനിലെ ടെഹ്റാനിലാണ് ചാന്പ്യൻഷിപ്പ്.
തൊടുപുഴ സ്വദേശിയായ ഡോ. പ്രിൻസ്, മുട്ടം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ അസിസ്റ്റന്റ് സർജനായി ജോലി ചെയ്യുകയാണ്. 2012 മുതൽ ഫിബ കമ്മീഷണറാണ് ഇദ്ദേഹം. 2022 ഫിബ അണ്ടർ 16 പുരുഷ ഏഷ്യൻ ചാന്പ്യൻഷിപ്പ്, 2018 ഫിബ അണ്ടർ 18 പുരുഷ ഏഷ്യൻ ചാന്പ്യൻഷിപ്പ്, 2017, 2019 വനിതാ ഏഷ്യൻ ചാന്പ്യൻഷിപ്പ് തുടങ്ങിയവയിൽ കമ്മീഷണർ ആയിരുന്നു പ്രിൻസ്.