പരീക്ഷണം 2.0
പരീക്ഷണം 2.0
Monday, September 19, 2022 12:50 AM IST
മൊ​​​ഹാ​​​ലി: ഇ​​​ന്ത്യ-​​​ഓ​​​സ്ട്രേ​​​ലി​​​യ മൂ​​​ന്നു മ​​​ത്സ​​​ര ട്വ​​​ന്‍റി20 പ​​​ര​​​ന്പ​​​ര നാ​​​ളെ മു​​​ത​​​ൽ. മൊ​​​ഹാ​​​ലി​​​യി​​​ലാ​​​ണ് ആ​​​ദ്യമ​​​ത്സ​​​രം. 23നു ​​​നാ​​​ഗ്പു​​രി​​​ൽ ര​​​ണ്ടാം മ​​​ത്സ​​​ര​​​വും 25നു ​​​ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ മൂ​​​ന്നാം ട്വ​​​ന്‍റി20​​​യും ന​​​ട​​​ക്കും. ട്വ​​​ന്‍റി20 ലോ​​​ക​​​ക​​​പ്പ് ല​​​ക്ഷ്യ​​​മാ​​​ക്കി ഏ​​​ഷ്യാ ക​​​പ്പി​​​ൽ ഇ​​​ന്ത്യ ന​​​ട​​​ത്തി​​​യ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കെ​​​തി​​​രേ​​​യും തു​​​ട​​​രു​​​മോ​​​യെ​​​ന്നാ​​​ണ് ഉ​​​റ്റു​​​നോ​​​ക്കു​​​ന്ന​​​ത്. ഏ​​​ഷ്യാ ക​​​പ്പി​​​ൽ ഇ​​​ന്ത്യ ഫൈ​​​ന​​​ൽ കാ​​​ണാ​​​തെ പു​​​റ​​​ത്താ​​​യി​​​രു​​​ന്നു. പ​​​രി​​​ക്കി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു പു​​​റ​​​ത്താ​​​യി​​​രു​​​ന്ന സ്റ്റാ​​​ർ പേ​​​സ​​​ർ ജ​​​സ്പ്രീ​​​ത് ബും​​​റ​​​യും ഹ​​​ർ​​​ഷ​​​ൽ പ​​​ട്ടേ​​​ലും ടീ​​​മി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ത് ഇ​​​ന്ത്യ​​​ക്കു ബോ​​​ണ​​​സാ​​​ണ്.

പ​​​ര​​​ന്പ​​​ര​​​യ്ക്കു മു​​​ന്നോ​​​ടി​​​യാ​​​യി മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ ക​​​ണ്ട ഇ​​​ന്ത്യ​​​ൻ നാ​​​യ​​​ക​​​ൻ രോ​​​ഹി​​​ത് ശ​​​ർ​​​മ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ തു​​​ട​​​രു​​​മെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണു ന​​​ൽ​​​കു​​​ന്ന​​​ത്. താ​​​ര​​​ങ്ങ​​​ൾ കം​​​ഫ​​​ർ​​​ട്ട് സോ​​​ണി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തു​​​വ​​​ര​​​ണ​​​മെ​​​ന്നും പു​​​തി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ പ​​​രീ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണു രോ​​​ഹി​​​ത് പ​​​റ​​​യു​​​ന്ന​​​ത്. വി​​​രാ​​​ട് കോ​​​ഹ്‌​​ലി​​​യെ ഓ​​​പ്പ​​​ണ​​​റാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.


കോ​​​വി​​​ഡ് ബാ​​​ധി​​ത​​നാ​​യ പേ​​​സ​​​ർ മു​​​ഹ​​​മ്മ​​​ദ് ഷാ​​​മി പ​​​ര​​​ന്പ​​​ര​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​യി. ഉ​​​മേ​​​ഷ് യാ​​​ദ​​​വി​​​നെ പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​യി ടീ​​​മി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ൽ പ​​​രി​​​ക്കി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു നാ​​​ഷ​​​ണ​​​ൽ ക്രി​​​ക്ക​​​റ്റ് അ​​​ക്കാ​​​ഡ​​മി​​​യി​​​ൽ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലാ​​​ണ് ഉ​​​മേ​​​ഷ്. ടീ​​​മി​​​ലു​​​ണ്ടെ​​​ങ്കി​​​ലും ഹാ​​​ർ​​​ദി​​​ക് പാ​​​ണ്ഡ്യ, ഭു​​​വ​​​നേ​​​ശ്വ​​​ർ​​കു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ താ​​​ര​​​ങ്ങ​​​ൾ പ​​​ര​​​ന്പ​​​ര​​​യി​​​ൽ ക​​​ളി​​​ച്ചേ​​​ക്കി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.