ഛേത്രീ, നിനക്കായ്; ബംഗളൂരു എഫ്സിക്ക് പ്രഥമ ഡ്യൂറന്‍റ് കപ്പ്
ഛേത്രീ, നിനക്കായ്; ബംഗളൂരു എഫ്സിക്ക് പ്രഥമ ഡ്യൂറന്‍റ് കപ്പ്
Monday, September 19, 2022 12:50 AM IST
കോ​​​ൽ​​​ക്ക​​​ത്ത: ബം​​​ഗ​​​ളൂ​​​രു എ​​​ഫ്സി ഡ്യൂ​​​റ​​​ന്‍റ് ക​​​പ്പ് ജേ​​​താ​​​ക്ക​​​ൾ. കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ സാ​​​ൾട്ട്‌ലേക്ക് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ മും​​​ബൈ സി​​​റ്റി​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണു വെ​​​റ്റ​​​റ​​​ൻ താ​​​രം സു​​​നി​​​ൽ ഛേത്രി​​​യും സം​​​ഘ​​​വും ഡ്യൂ​​​റ​​​ന്‍റ് ക​​​പ്പി​​​ൽ മു​​​ത്ത​​​മി​​​ട്ട​​​ത്.

ഒ​​​ന്നി​​​നെ​​​തി​​​രേ ര​​​ണ്ടു ഗോ​​​ളു​​​ക​​​ൾ​​​ക്കാ​​​യി​​​രു​​​ന്നു ജ​​​യം. ബം​​​ഗ​​​ളൂ​​​രു എ​​​ഫ്സി​​​യു​​​ടെ ഏ​​​ഴാം കി​​​രീ​​​ട​​​വും പ്ര​​​ഥ​​​മ ഡ്യൂ​​​റ​​​ന്‍റ് ക​​​പ്പ് ജ​​​യ​​​വു​​​മാ​​​ണി​​​ത്. ര​​​ണ്ട് ഐ ​​​ലീ​​​ഗ് കി​​​രീ​​​ട​​​ങ്ങ​​​ളും ഒ​​​രു ഐ​​​എ​​​സ്എ​​​ൽ കി​​​രീ​​​ട​​​വും ഫെ​​​ഡ​​​റേ​​​ഷ​​​ൻ ക​​​പ്പും സൂ​​​പ്പ​​​ർ ക​​​പ്പും ഇ​​​തി​​​നു​​​മു​​​ന്പു നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. പ​​​തി​​​നൊ​​​ന്നാം മി​​​നി​​​റ്റി​​​ൽ ശി​​​വ​​​ശ​​​ക്തി​​​യി​​​ലൂ​​​ടെ ബം​​​ഗ​​​ളൂ​​​രു​​​വാ​​​ണു ലീ​​​ഡ് നേ​​​ടി​​​യ​​​ത്. 30-ാം മി​​​നി​​​റ്റി​​​ൽ അ​​​പു​​​യി​​​യ​​​യി​​​ലൂ​​​ടെ മും​​​ബൈ സി​​​റ്റി തി​​​രി​​​ച്ച​​​ടി​​​ച്ചു. ആ​​​ദ്യപ​​​കു​​​തി 1-1 എ​​​ന്ന നി​​​ല​​​യി​​​ൽ അ​​​വ​​​സാ​​​നി​​​ച്ചു.


61-ാം മി​​​നി​​​റ്റി​​​ലാ​​​ണു ബം​​​ഗ​​​ളൂ​​​രു​​​വി​​​ന്‍റെ വി​​​ജ​​​യ​​​ഗോ​​​ൾ വ​​​ന്ന​​​ത്. സു​​​നി​​​ൽ ഛേത്രി ​​​എ​​​ടു​​​ത്ത കോ​​​ർ​​​ണ​​​റി​​​ൽ​​​നി​​​ന്നാ​​​യി​​​രു​​​ന്നു അ​​​ല​​​ൻ കോ​​​സ്റ്റ​​​യു​​​ടെ വി​​​ജ​​​യ​​​ഗോ​​​ൾ. സു​​​നി​​​ൽ ഛേത്രി​​​യു​​​ടെ ക​​​രി​​​യ​​​റി​​​ലെ ആ​​​ദ്യ ഡ്യൂ​​​റ​​​ന്‍റ് കി​​​രീ​​​ടം​​​കൂ​​​ടി​​​യാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.