മൊഹാലി ട്വന്‍റി20യിൽ ഇന്ത്യക്ക് നാലു വിക്കറ്റ് തോൽവി
മൊഹാലി ട്വന്‍റി20യിൽ ഇന്ത്യക്ക് നാലു വിക്കറ്റ് തോൽവി
Tuesday, September 20, 2022 11:50 PM IST
മൊ​​​ഹാ​​​ലി: കൂ​​​റ്റ​​​ൻ സ്കോ​​​ർ അ​​​ടി​​​ച്ചു​​​കൂ​​​ട്ടി​​​യി​​​ട്ടും ഇ​​​ന്ത്യ​​​യെ ബൗ​​​ള​​​ർ​​​മാ​​​ർ കൈ​​​വി​​​ട്ടു; ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കെ​​​തി​​​രാ​​​യ ഒ​​​ന്നാം ട്വ​​​ന്‍റി20​​​യി​​​ൽ ഇ​​​ന്ത്യ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത് നാ​​​ലു വി​​​ക്ക​​​റ്റി​​​ന്.

ഹാ​​​ർ​​​ദി​​​ക് പാ​​​ണ്ഡ്യ (30 പ​​​ന്തി​​​ൽ 71*), സൂ​​​ര്യ​​​കു​​​മാ​​​ർ യാ​​​ദ​​​വ് (25 പ​​​ന്തി​​​ൽ 46), കെ.​​​എ​​​ൽ. രാ​​​ഹു​​​ൽ (35 പ​​​ന്തി​​​ൽ 55) എ​​​ന്നി​​​വ​​​രു​​​ടെ ത​​​ക​​​ർ​​​പ്പ​​​ൻ ഇ​​​ന്നിം​​​ഗ്സു​​​ക​​​ളു​​​ടെ മി​​​ക​​​വി​​​ൽ ഇ​​​ന്ത്യ പ​​​ടു​​​ത്തു​​​യ​​​ർ​​​ത്തി​​​യ 209 റ​​​ണ്‍സ് വി​​​ജ​​​യ​​​ല​​​ക്ഷ്യം നാ​​​ലു പ​​​ന്ത് ബാ​​​ക്കി​​​നി​​​ൽ​​​ക്കെ ഓ​​​സ്ട്രേ​​​ലി​​​യ മ​​​റി​​​ക​​​ട​​​ന്നു. സ്കോ​​​ർ: ഇ​​​ന്ത്യ- 20 ഓ​​​വ​​​റി​​​ൽ 208/6; ഓ​​​സ്ട്രേ​​​ലി​​​യ- 19.2 ഓ​​​വ​​​റി​​​ൽ 211/6.

ടോ​​​സ് ന​​​ഷ്ട​​​പ്പെ​​​ട്ട് ബാ​​​റ്റിം​​​ഗി​​​നി​​​റ​​​ങ്ങി​​​യ ഇ​​​ന്ത്യ​​​ക്ക് തു​​​ട​​​ക്ക​​​ത്തി​​​ൽ ത്തന്നെ ക്യാ​​​പ്റ്റ​​​ൻ രോ​​​ഹി​​​ത് ശ​​​ർ​​​മ​​​യെ​​​യും (9 പ​​​ന്തി​​​ൽ 11) വി​​​രാ​​​ട് കോ​​​ഹ്‌ലി (2) യെ​​​യും ന​​​ഷ്ട​​​മാ​​​യി. തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ​​​യെ കൈ​​​പി​​​ടി​​​ച്ചു​​​ക​​​യ​​​റ്റി​​​യ രാ​​​ഹു​​​ൽ-​​​സൂ​​​ര്യ​​​കു​​​മാ​​​ർ കൂ​​​ട്ടു​​​കെ​​​ട്ട്. ഇ​​​ന്ത്യ​​​ൻ സ്കോ​​​ർ 100 ക​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണ് കൂ​​​ട്ടു​​​കെ​​​ട്ട് പി​​​രി​​​ഞ്ഞ​​​ത്. നാ​​​ലു ഫോ​​​റു​​​ക​​​ളും മൂ​​​ന്നു സി​​​ക്സും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​യി​​​രു​​​ന്നു രാ​​​ഹു​​​ലി​​​ന്‍റെ ഇ​​​ന്നിം​​​ഗ്സ്. സൂ​​​ര്യ​​​കു​​​മാ​​​ർ യാ​​​ദ​​​വ് ര​​​ണ്ടു ഫോ​​​റും നാ​​​ലു സി​​​ക്സും പാ​​​യി​​​ച്ചു.

അ​​​വ​​​സാ​​​ന പ​​​ന്തു​​​ക​​​ളി​​​ൽ ആ​​​ഞ്ഞ​​​ടി​​​ച്ച ഹാ​​​ർ​​​ദി​​​ക് പാ​​​ണ്ഡ്യ 30 പ​​​ന്തു​​​ക​​​ൾ നേ​​​രി​​​ട്ട് 71 റ​​​ണ്‍സു​​​മാ​​​യി പു​​​റ​​​ത്താ​​​കാ​​​തെ​​​ നി​​​ന്നു. അ​​​ഞ്ചു സി​​​ക്സു​​​ക​​​ളും ഏ​​​ഴു ഫോ​​​റു​​​ക​​​ളു​​​മാ​​​ണ് പാ​​​ണ്ഡ്യ അ​​​ടി​​​ച്ച​​​ത്. 25 പ​​​ന്തു​​​ക​​​ളി​​​ൽ അ​​​ർ​​​ധ​​​സെ​​​ഞ്ചു​​​റി തി​​​ക​​​ച്ച പാ​​​ണ്ഡ്യ, അ​​​വ​​​സാ​​​ന ഓ​​​വ​​​റി​​​ലെ അ​​​വ​​​സാ​​​ന മൂ​​​ന്നു പ​​​ന്തു​​​ക​​​ൾ സി​​​ക്സ​​​ർ പ​​​റ​​​ത്തി ഇ​​​ന്ത്യ​​​യെ 200 ക​​​ട​​​ത്തി. ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കാ​​​യി നേ​​​ഥ​​​ൻ എ​​​ല്ലി​​​സ് മൂ​​​ന്നും ജോ​​​ഷ് ഹെ​​​യ്സ​​​ൽ​​​വു​​​ഡ് ര​​​ണ്ടും വി​​​ക്ക​​​റ്റ് നേ​​​ടി. കാ​​​മ​​​റൂ​​​ണ്‍ ഗ്രീ​​​ൻ ഒ​​​രു വി​​​ക്ക​​​റ്റ് നേ​​​ടി​​​യെ​​​ങ്കി​​​ലും മൂ​​​ന്നോ​​​വ​​​റി​​​ൽ 46 റ​​​ണ്‍സ് വ​​​ഴ​​​ങ്ങി.


മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞ ഓ​​​സ്ട്രേ​​​ലി​​​യ ഒ​​​രു ഘ​​​ട്ട​​​ത്തി​​​ൽ ആ​​​ര​​​ണ്‍ ഫി​​​ഞ്ച് (13 പ​​​ന്തി​​​ൽ 22), കാ​​​മ​​​റൂ​​​ണ്‍ ഗ്രീ​​​ൻ (30 പ​​​ന്തി​​​ൽ 61), സ്റ്റീ​​​വ് സ്മി​​​ത്ത് (24 പ​​​ന്തി​​​ൽ 35) എ​​​ന്നി​​​വ​​​രു​​​ടെ ത​​​ക​​​ർ​​​പ്പ​​​ൻ ഇ​​​ന്നിം​​​ഗ്സു​​​ക​​​ളു​​​ടെ മി​​​ക​​​വി​​​ൽ 11.2 ഓ​​​വ​​​റി​​​ൽ 122/2 എ​​​ന്ന നി​​​ല​​​യി​​​ൽ കു​​​തി​​​ച്ച​​​താ​​​ണ്.

എ​​​ന്നാ​​​ൽ അ​​​ക്സ​​​ർ പ​​​ട്ടേ​​​ലി​​​ന്‍റെ ബൗ​​​ളിം​​​ഗ് മി​​​ക​​​വ് ഓ​​​സീ​​​സി​​​നെ 145/5 എ​​​ന്ന നി​​​ല​​​യി​​​ൽ പി​​​ടി​​​ച്ചു​​​കെ​​​ട്ടി. പ​​​ക്ഷേ, അ​​​വ​​​സാ​​​ന ഓ​​​വ​​​റു​​​ക​​​ളി​​​ൽ മാ​​​ത്യു വേ​​​ഡ് (21 പ​​​ന്തി​​​ൽ 45) ന​​​ട​​​ത്തി​​​യ ക​​​ട​​​ന്നാ​​​ക്ര​​​മ​​​ണം ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു വി​​​ജ​​​യം ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ​​​ക്കാ​​​യി അ​​​ക്സ​​​ർ പ​​​ട്ടേ​​​ൽ മൂ​​​ന്നും ഉ​​​മേ​​​ഷ് യാ​​​ദ​​​വ് ര​​​ണ്ടും വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി. മ​​​റ്റാ​​​ർ​​​ക്കും ബൗ​​​ളിം​​​ഗി​​​ൽ തി​​​ള​​​ങ്ങാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.